പുരസ്‌കാരങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കി!! അതൃപ്തി അറിയിച്ച് സംവിധായകന്‍!!

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിറകെ വിവാദങ്ങളും തുടരുകയാണ്. ജനപ്രിയ സിനിമയായ ഹോം എന്ന സിനിമയെ നിര്‍ണയത്തില്‍ നിന്ന് ഒഴവാക്കിയതിലും മികച്ച നടനായി ഇന്ദ്രന്‍സിനെ തിരഞ്ഞെടുക്കാത്തതിലും വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനിടെ…

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിറകെ വിവാദങ്ങളും തുടരുകയാണ്. ജനപ്രിയ സിനിമയായ ഹോം എന്ന സിനിമയെ നിര്‍ണയത്തില്‍ നിന്ന് ഒഴവാക്കിയതിലും മികച്ച നടനായി ഇന്ദ്രന്‍സിനെ തിരഞ്ഞെടുക്കാത്തതിലും വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനിടെ സംവിധായകനും സിനിമാ രംഗത്തെ പ്രമുഖനുമായ കെ.പി വ്യാസന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ‘സംസ്ഥാന ചലച്ചിത്ര അവാഡുകള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഭംഗിയായി വീതിച്ച് നല്‍കിയവര്‍ക്ക് നല്ല നമസ്‌കാരം!! എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന് അടിയില്‍ കുറിച്ച വാക്കുകളെ പ്രതികൂലിച്ച് നിരവധി കമന്റുകളാണ് വരുന്നത്. കമന്റുകളില്‍ കൂടുതലും നടന്‍ ഇന്ദ്രന്‍സിനെ മികച്ച നടനായി പ്രഖ്യാപിക്കാത്തതിലുള്ള അമര്‍ഷമാണ്. അവാര്‍ഡ് നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് നടി രമ്യ നമ്പീശനും ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കളും രംഗത്ത് വന്നിരുന്നു. അതേസമയം, വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് നടന്‍ ഇന്ദ്രന്‍സും രംഗത്ത് എത്തിയിട്ടുണ്ട്.

വ്യക്തിപരമായി എനിക്ക് പുരസ്‌കാരം ലഭിക്കാത്തതില്‍ വിഷമമില്ല എന്നും എന്നാല്‍ താന്‍ ഭാഗമായ ഹോം എന്ന സിനിമയെ പൂര്‍ണമായി തഴഞ്ഞതെന്തിനാണെന്നുമാണ് ഇന്ദ്രന്‍സിന്റെ പ്രതികരണം. ഈ സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് പറഞ്ഞത്. സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം എന്നാണ് അദ്ദേഹം പറയുന്നത്. നിര്‍മ്മാതാവ് കുറ്റക്കാരന്‍ അല്ലെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോ? എന്നും അദ്ദേഹം ചോദിക്കുന്നു.

ജനങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ പ്രതിഷേധം രേഖപ്പെടുത്തുന്നത്. രമ്യാനമ്പീശനും വി.ടി ബലറാമുമൊക്കെ സിനിമ കണ്ടിട്ടുണ്ട് അതുകൊണ്ടാണ് അവരും ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.