കടലാമകൾക്കൊപ്പം നീണ്ടി തുടിച്ച് മലയാളികളുടെ പ്രിയ നടി

Published by
sharitha

മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും പൂജ ബത്ര മലയാളികളുടെ പ്രിയതാരം തന്നെയാണ്. ചന്ദ്രലേഖ, മേഘം, ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങൾ തന്നെ ധാരാളമാണ് മലയാളികൾക്ക് ഈ ബോളിവുഡ് നടിയെ ഓർത്തിരിക്കാൻ.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ആഫ്രിക്കയിലെ ടാൻസാനിയയിലേക്ക് നടത്തിയ യാത്രയ്ക്കിടയിൽ ഭീമൻ കടലാമകൾക്കൊപ്പം നീന്തി തുടിക്കുന്ന താരത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. വലിയ സ്വീകാര്യത തന്നെയാണ് ഈ ഒരു വിഡിയോയ്ക്കും ലഭിച്ചിരിക്കുന്നത്. ഒട്ടനവധി മികച്ച കമ്മന്റുകളാണ് വീഡിയോയ്ക്ക് ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത്.