എന്റെ ചീറ്റ് ഡേയിലെ ഇഷ്ട വിഭവം ഇതാണെന്ന് യുവനടി!

Published by
AISHUAISWARYA

പൊതുവേ മധുരം ഇഷ്ടമില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. ആരാധകരുടെ പ്രിയതാരം രശ്മിക മന്ദാനയ്ക്കും മധുരത്തോട് പ്രിയമേറെയാണ്. അടുത്തിടെ രശ്മിക തന്റെ ചീറ്റ് ഡേയിൽ താൻ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നത് ഡെസേർട്ടുകൾ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഡെസേർട്ടിന്റെ ചിത്രമടക്കം പങ്കുവച്ചാണ് താരം മധുരത്തോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയിരിക്കുന്നത്.


ഒരു കണ്ണടച്ച്, മനോഹരമായ ചിരിയുമായി കയ്യിലെ പ്ലേറ്റിൽ നിറയെ ഡെസേർട്ടുകളുമായാണ് രശ്മിക ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ സഹതാരങ്ങളും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേർ താരത്തിന്റെ ചിത്രത്തിനും കുറിപ്പിനും കമെന്റുകളും ലൈക്കുകളുമായി എത്തിയിട്ടുണ്ട്.


”പ്രധാന ഭക്ഷണം കഴിക്കുന്നതിനു മുൻപ് ചീറ്റ് ഡേയിൽ താൻ എപ്പോഴും ഓർഡർ ചെയ്യുന്നത് ഡെസ്സേർട്ടുകളാണെന്നും തന്റെ സുഹൃത്തുക്കൾക്കെല്ലാം ഇത് വിചിത്രമായി തോന്നാറുണ്ടെന്നും നിങ്ങൾക്കും ഇങ്ങനെ ചെയ്യാവുന്നതാണെന്നും” രശ്മിക കുറിച്ചു. മധുരത്തിനൊപ്പം കിവിയും ബ്ലൂ ബെറിയും ഉൾപ്പെടെയുള്ള പഴങ്ങളും രശ്മിക പങ്കുവച്ച പ്ലേറ്റിലുണ്ട്. അതേ സമയം കഠിനമായ വർക്ക് ഔട്ടുകളും നിയന്ത്രിത ഭക്ഷണവും മാത്രം കഴിക്കുന്ന, ദിവസങ്ങളിൽ നിന്നും മാറി, ഇഷ്ടമുള്ളത് കഴിക്കുന്ന ദിവസമാണ് ചീറ്റ് ഡേ.