പ്രണയാർദ്ര നിമിഷങ്ങൾ പങ്കുവെച്ച് കുടുംബവിളക്കിലെ വില്ലത്തി വേദിക

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക്…

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക് എത്തിച്ചേർന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച താരം പരമ്പരയിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ശരണ്യ പാരമ്പരയിലേക്ക് എത്തിയത്, ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ശരണ്യ താൻ വിവാഹിതയാകാൻ പോകുന്ന വാർത്ത പ്രേക്ഷകരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിൽ എല്ലാം ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു. വിവാഹ ചിത്രങ്ങൾ എല്ലാം നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. നിരവധി ആളുകളായിരുന്നു ചിത്രത്തിന് താഴെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന താരത്തിന് ആശംസകളുമായി എത്തിയത്.

ഇപ്പോൾ താരവും ഭർത്താവും ചേർന്ന് എടുത്ത് പോസ്റ്റ് മാരേജ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. അതിസുന്ദരമായ ചിത്രങ്ങളാണ് ഇരുവരും ചേർന്ന് പകർത്തിയിരിക്കുന്നത്. വിവാഹ വേഷത്തിൽ തന്നെയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് എന്തുകൊണ്ട് തന്നെ ഇരുവരുടേയും ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തങ്ങളിൽ ഒന്ന് കൂടി ആയിരിക്കും ഇത് എന്നത് തീർച്ച. എന്തായാലും നിമിഷനേരം കൊണ്ട് ആണ് പോസ്റ്റ് മാരേജ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം വൈറലായിരിക്കുന്നത്.