സീരിയൽ താരം ശ്രീലയ രണ്ടാമതും വിവാഹിതയായി, ആശംസകൾ അർപ്പിച്ച് സോഷ്യൽ മീഡിയ

നിരവധി പരമ്പരകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരം ശ്രീലയ രണ്ടാമതും വിവാഹിതയായി, റോബിനാണ് വരൻ. 2017ൽ കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയുമായി വിവാഹിതയായിരുന്ന ശ്രീലയ പിന്നീട് വിവാഹമോചനം നേടിയിരുന്നു.  ശ്രീലയുടെ സഹോദരി ശ്രുതിലക്ഷ്മിയും ബാലതാരമായി…

നിരവധി പരമ്പരകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരം ശ്രീലയ രണ്ടാമതും വിവാഹിതയായി, റോബിനാണ് വരൻ. 2017ൽ കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയുമായി വിവാഹിതയായിരുന്ന ശ്രീലയ പിന്നീട് വിവാഹമോചനം നേടിയിരുന്നു.  ശ്രീലയുടെ സഹോദരി ശ്രുതിലക്ഷ്മിയും ബാലതാരമായി വന്ന് സിനിമയിലും സീരിയലുകളിലും ശ്രദ്ധ നേടിയ താരമാണ്, നടി ലിസിയാണ് ശ്രീലയയുടെ ‘അമ്മ.  മഴവിൽ മനോരയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ ശ്രദ്ധ നേടുന്നത്. കുട്ടിയും കോലും എന്ന സിനിമയിലാണ് ശ്രീലയ ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയൽ തന്നെയാണ് താരത്തിന്റെ പ്രധാന തട്ടകം. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.