ഇത് പ്രണയസാഫല്യം…!! നടി വിമലാ രാമന്‍ വിവാഹിതയാകുന്നു… വരന്‍ ആരെന്നോ..?

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് വിമലാ രാമന്‍. പ്രണയകാലം, കോളേജ് കുമാരന്‍, നസ്രാണി, കല്‍ക്കത്ത ന്യൂസ് എന്നീ സിനിമകളിലൂടെ മലയാളി മനസ്സിലേക്ക് ചേക്കേറിയ നടിയാണ് വിമല രാമന്‍. ഇപ്പോഴിതാ പ്രിയപ്പെട്ട നടിയുടെ വിവാഹ വാര്‍ത്തകളാണ്…

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് വിമലാ രാമന്‍. പ്രണയകാലം, കോളേജ് കുമാരന്‍, നസ്രാണി, കല്‍ക്കത്ത ന്യൂസ് എന്നീ സിനിമകളിലൂടെ മലയാളി മനസ്സിലേക്ക് ചേക്കേറിയ നടിയാണ് വിമല രാമന്‍. ഇപ്പോഴിതാ പ്രിയപ്പെട്ട നടിയുടെ വിവാഹ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അങ്ങനെ വിവിധ ഭാഷകളില്‍ തിളങ്ങുകയാണ് താരം, താരത്തിന്റെ പങ്കാളിയാകാന്‍ പോകുന്നത് ആരാണെന്ന് അറിയാമോ.. നടന്‍ വിനയ് റായ് ആണ് വരന്‍. വിവാഹം അടുത്തു തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍..

ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ പങ്കുവെച്ചിരുന്ന ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അതേസമയം,
2007ലായിരുന്നു വിനയ് റായുടെ സിനിമാ അരങ്ങേറ്റം. ഉന്നാലെ ഉന്നാലെ എന്ന ചിത്രത്തിലൂടെ നായകനായിട്ടായിരുന്നു അരങ്ങേറ്റം.

ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള വിജയ് അവാര്‍ഡും ലഭിച്ചു. പിന്നീട് ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുന്നഗൈ തുടങ്ങിയ തമിഴ് ച്ച ചിത്രങ്ങളിലും വാന എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടു.സൂര്യ നായകനായ എതിര്‍ക്കും തുനിന്തവനാണ് വിനയ്യുടേതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം.