ബൈപോളാര്‍, അവിഹിതം, കൊലപാതകം.. നല്ല ബെസ്റ്റ് ഫ്രണ്ട്‌സ്..!

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ട്വല്‍ത്ത് മാന്‍ എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇടങ്ങളിലും സിനിമാ പ്രേമികള്‍ക്കിടയിലും നടക്കുന്നത്. ഇപ്പോഴിതാ ട്വല്‍ത്ത്മാന്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അതിദി…

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ട്വല്‍ത്ത് മാന്‍ എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇടങ്ങളിലും സിനിമാ പ്രേമികള്‍ക്കിടയിലും നടക്കുന്നത്. ഇപ്പോഴിതാ ട്വല്‍ത്ത്മാന്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അതിദി രവി കുറിച്ച ക്യാപ്ഷനാണ് ആസ്വാദകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നത്. ഒരു കൂട്ടം സുഹൃത്തുക്കളുടെ ഇടയില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമ പറഞ്ഞത്. ഒരു രാത്രിയില്‍ നടക്കുന്ന സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമ ഓരോ കഥാപാത്രങ്ങളുടേയും കഥകള്‍ പറഞ്ഞു വെയ്ക്കുന്നുണ്ട്.

എത്ര കാലത്തെ സുഹൃത്തുക്കള്‍ ആണെങ്കിലും പല കാര്യങ്ങളും പരസ്പരം മറച്ചുവെച്ച ഒരു സൗഹൃദമായിരുന്നു ഈ പതിനൊന്ന് പേരുടേതും. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ അനു മോഹനെ ടാഗ് ചെയ്ത് അദിതി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്…ലെ ആരതി ഓടിക്കോ സിദ്ധാര്‍ത്ഥ്..!! ബൈപോളാര്‍, അവിഹിതം, കൊലപാതകം, നല്ല ബെസ്റ്റ് ഫ്രണ്ട്‌സ് സിദ്ധൂ…എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നിരവധി ട്രോളുകളും ഈ സിനിമയേയും പല രംഗങ്ങളേയും അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഒരു മിസ്റ്ററി ത്രില്ലര്‍ ആയാണ് ട്വല്‍ത്ത് മാന്‍ ജീത്തു ജോസഫ് ഒരുക്കിയത്. 11 കൂട്ടുകാരുടെ ഇടയിലേക്ക് പന്ത്രണ്ടാമന്‍ ആയി എത്തുന്ന കഥാപാത്രമാണ് മോഹന്‍ലാല്‍.

സിനിമയുടെ റിലീസിന് മുന്‍പ് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞതുപോലെ ഇതൊരും ഹീറോ ബേസ് സിനിമയല്ല മറിച്ച് ഓരോ കഥാപാത്രങ്ങളുടേയും കഥയാണ് ട്വല്‍ത്ത് മാന്‍ പറഞ്ഞത്.