ഇതാണ് എന്റെ പങ്കാളി..! ഗോസിപ്പ് പാര്‍ട്ണറെ പരിചയപ്പെടുത്തി അഹാന കൃഷ്ണ!!

അച്ഛന്‍ കൃഷ്ണ കുമാറിന്റെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അഹാന കൃഷ്ണ കുമാര്‍. സിനിമാ രംഗത്തെപ്പോലെ തന്നെ സോഷ്യല്‍ മീഡിയ പേജുകളിലും സജീവമായ താരമാണ് അഹാന കൃഷ്ണ. തന്റെ എല്ലാ വിശേഷങ്ങളും…

അച്ഛന്‍ കൃഷ്ണ കുമാറിന്റെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അഹാന കൃഷ്ണ കുമാര്‍. സിനിമാ രംഗത്തെപ്പോലെ തന്നെ സോഷ്യല്‍ മീഡിയ പേജുകളിലും സജീവമായ താരമാണ് അഹാന കൃഷ്ണ. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്തുന്ന താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഗോസിപ്പ് പാര്‍ടണറെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.

ഒരു പൊതുപരിപാടിയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാണ് അഹാന കൃഷ്ണയുടെ ഗോസിപ്പ് പാര്‍ട്ണര്‍ എന്നല്ലേ.. മറ്റാരുമല്ല അത് അഹാനയുടെ അമ്മ സിന്ധു കൃഷ്ണയാണ്. അമ്മയോടൊപ്പം പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഗോസിപ്പ് പാര്‍ട്ണര്‍ അമ്മയാണ് എന്ന് അഹാന കുറിച്ചിരിക്കുന്നത്. അതോടൊപ്പം നിങ്ങളുടെ ഗോസിപ്പ് പാര്‍ട്ണര്‍ ആരാണെന്ന് നിങ്ങളും പറയൂ എന്നും ആരാധകരോട് അഹാന പറയുന്നു,

അഹാന അമ്മയ്‌ക്കൊപ്പം പങ്കുവെച്ച മനോഹര ചിത്രങ്ങളും അടിക്കുറിപ്പും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അമ്മയോട് ചെവിയില്‍ അടക്കം പറയുന്നു ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. അഹാനയെ പോലെ തന്നെ അമ്മ സിന്ധു കൃഷണയ്ക്കും ആരാധകര്‍ ഏറെയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയ സിന്ധു കൃഷ്ണയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലും നിരവധി സസ്‌ക്രൈബേഴ്‌സും ഉണ്ട്. കുക്കിംഗ് വീഡിയോകളും വ്‌ലോഗ് വീഡിയോകളും ആയി സിന്ധു എന്നും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.