ഞങ്ങളുടെ പൂന്തോട്ടം ചുവപ്പില്‍ നിന്നും പിങ്കിലേക്ക്! പുതിയ വിശേഷവുമായി അഹാന

സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയായി എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് ഇവരെല്ലാം. അഹാനയുടേയും സഹോദരിമാരുടേയും നൃത്ത…

സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയായി എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് ഇവരെല്ലാം. അഹാനയുടേയും സഹോദരിമാരുടേയും നൃത്ത വീഡിയോകള്‍ക്കും ആരാധകരേറെയാണ്. ദിയ, ഇഷാനി, ഹന്‍സിക എന്നിങ്ങനെ മൂന്ന് സഹോദരിമാരാണ് അഹാനയ്ക്കുള്ളത്. നടന്‍ കൂടിയായ അച്ഛന്‍ കൃഷ്ണകുമാറും ഇടയ്ക്ക് ഈ വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബമൊന്നിച്ച് നടത്തുന്ന യാത്രകളുടെ വീഡിയോകളും വിശേഷങ്ങളുമൊക്കെ അഹാന പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാസം മാലി ദ്വീപിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ അഹാന പങ്കുവച്ചിരുന്നു.

ധാരാളം പഴവര്‍ഗങ്ങള്‍ അഹാനയുടെ വീട്ടിലുണ്ട്. ഇതിന്റെ പരിപാലനത്തിന്റെയും വിളവെടുപ്പിന്റെയും വീഡിയോകള്‍ ഇവര്‍ പങ്കുവെച്ചിരുന്നു. റമ്പൂട്ടാന്‍, പാഷന്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങി പഴങ്ങളുടെ ഒരു ശേഖരം തന്നെ അഹാനയുടെ വീട്ടിലുണ്ട്. അടുത്തിടെ റമ്പൂട്ടാന്‍ പൂത്തതിന്റെ വിശേഷങ്ങള്‍ അഹാന പങ്കുവെച്ചിരുന്നു. ഇപ്പോഴിത ചുവപ്പില്‍ നിന്നും പിങ്കിലേക്ക് വീടിന്റെ പൂന്തോട്ടം മാറി എന്ന് പറയുകയാണ് അഹാന. വീട്ടില്‍ നിരവധി ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ വിളഞ്ഞു നില്‍ക്കുന്നതും അമ്മയ്‌ക്കൊപ്പം ചേര്‍ന്ന് അവ പറിക്കുന്നതിന്റെയും വീഡിയോ താരം പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ വീട്ടുവളപ്പിലെ പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് എങ്ങനെ ആരോഗ്യകരമായ ഡെസേര്‍ട്ട് ഉണ്ടാക്കാം എന്നതിന്റെ വീഡിയോ അഹാന പങ്കുവെച്ചിരുന്നു. പാഷന്‍ ഫ്രൂട്ടും തേനും ചേര്‍ത്താണ് ഈ ഡെസേര്‍ട്ട് തയ്യാറാക്കുന്നത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

എന്തായാലും അഹാനയുടെ ഡ്രാഗണ്‍ ഫ്രൂട്ട് വിളവെടുപ്പ് കണ്ട സന്തോഷത്തിലാണ് ആരാധകരും. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. നാന്‍സി റാണി എന്ന ചിത്രമാണ് അഹാനയുടേതായി ഇനി പുറത്തുവരാനുള്ളത്. ടൊവിനോയ്‌ക്കൊപ്പമെത്തിയ ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.