മഡോണ പ്രൊയോ? ഒരു വയസ്സില്‍ നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നെന്ന് നിത്യ മേനന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നിത്യ മേനന്‍. താരത്തിന്റെ പുതിയ ചിത്രം ’19(1)എ’ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖങ്ങളുടെ തിരക്കിലാണ് താരം. അങ്ങനെ ഒരു അഭിമുഖത്തില്‍ തന്റെ കുഞ്ഞുനാളിലുണ്ടായിരുന്ന…

മലയാളത്തിന്റെ പ്രിയ താരമാണ് നിത്യ മേനന്‍. താരത്തിന്റെ പുതിയ ചിത്രം ’19(1)എ’
ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖങ്ങളുടെ തിരക്കിലാണ് താരം. അങ്ങനെ ഒരു അഭിമുഖത്തില്‍ തന്റെ കുഞ്ഞുനാളിലുണ്ടായിരുന്ന അസാധ്യകഴിവിനെ കുറിച്ച് നിത്യ പറഞ്ഞത് സോഷ്യല്‍ ലോകത്ത് നിറയുകയാണ്.

താന്‍ ഒന്ന് – രണ്ട് വയസ്സുള്ളപ്പോള്‍ നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു എന്നാണ് നിത്യ പറയുന്നത്. ഇതോടെ പിന്നീട് എന്തുണ്ടായി എന്ന് പറയേണ്ടതില്ലല്ലോ, നിത്യയെ ട്രോളന്മാര്‍ ഏറ്റെടുത്തുകഴിഞ്ഞു.

കുഞ്ഞുനാളില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത കഴിവുകള്‍ ആയിരിക്കും. ചിലര്‍ക്ക് അത് കണക്കിലായിരിക്കും മിടുക്ക്. എന്നാല്‍ തന്റേത് ഭാഷയിലാണ് എന്നാണ് നിത്യ പറയുന്നത്. തനിക്ക് ഭാഷകള്‍ വേഗത്തില്‍ മനസ്സിലാക്കാനും അനുകരിക്കാനും സാധിച്ചിരുന്നു എന്നാണ് നടി പറയുന്നത്.

‘എനിക്ക് ഒന്ന്- രണ്ട് വയസ്സുള്ളപ്പോള്‍ ഞാന്‍ മൂന്ന്-നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു. എല്ലാവര്‍ക്കും വേറെ വേറെ തരം കഴിവുകള്‍ ഉണ്ട്. ചിലര്‍ക്കത് കണക്കോ അക്കങ്ങളോ ആയിരിക്കും. അവര്‍ക്കത് കാണുമ്പോള്‍ തന്നെ മനസ്സിലാകും. എനിക്ക് ഭാഷകള്‍ അങ്ങനെ ആണ്. കേട്ടയുടനെ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും. ഭാഷ ശൈലികള്‍ ഞാന്‍ അനുകരിക്കും. അതെനിക്ക് സ്വാഭാവികമായി വരുന്നതാണ്. എളുപ്പമാണ് എനിക്ക് അത്, നിത്യ പറഞ്ഞു.

‘മഡോണ പ്രൊ’ ആണോ എന്ന തരത്തിലുള്ള കമന്റുകള്‍ ആണ് പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യയുടെ പരാമര്‍ശം. മുന്‍പ് നടി മഡോണയും ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിരുന്നു. താന്‍ ആറ് മാസം പ്രായമുള്ളപ്പോള്‍ കുളത്തില്‍ നീന്തുമായിരുന്നു എന്നായിരുന്നു മഡോണയുടെ വൈറല്‍ ടോക്.

നിത്യ മേനേനും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് ’19(1)(എ)’. നവാഗതയായ ഇന്ദു വിഎസ് സംവിധാനം. ജുലൈ 29നാണ് ചിത്രം ഹൊട്ട് സ്റ്റാറില്‍ റിലീസ് ചെയ്തത്.