ഇതായിരുന്നു ആ തിളക്കത്തിന്റെ രഹസ്യം! എല്ലാം വെളിപ്പെടുത്തി അഹാന കൃഷ്ണ!

സിനിമാ ലോകത്തും സോഷ്യല്‍ മീഡിയ ഇടങ്ങളിലേയും ആരാധകരുടെ പ്രിയ താരമാണ് അഹാന കൃഷ്ണ. അഭിനയത്തോടൊപ്പം വ്‌ളോഗിംഗും ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ അഹാനയുടെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. തന്റെ ചര്‍മ്മത്തിന്റെ…

സിനിമാ ലോകത്തും സോഷ്യല്‍ മീഡിയ ഇടങ്ങളിലേയും ആരാധകരുടെ പ്രിയ താരമാണ് അഹാന കൃഷ്ണ. അഭിനയത്തോടൊപ്പം വ്‌ളോഗിംഗും ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ അഹാനയുടെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. തന്റെ ചര്‍മ്മത്തിന്റെ തിളക്കത്തിന്റെ രഹസ്യം ആണ് അഹാന ആരാധകരുമായി പങ്കുവെയ്ക്കുന്നത്. ചര്‍മ്മം തിളങ്ങാനായി തന്റെ ഡയറ്റ് ചാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ചില ഭക്ഷണങ്ങളെ കുറിച്ചാണ് താരം വീഡിയോയില്‍ പറയുന്നത്.

തിളക്കമാര്‍ന്ന ചര്‍മ്മം എല്ലാവരുടേയും ആഗ്രഹമാണ്. അതിന് വേണ്ട കാര്യങ്ങള്‍ ആദ്യം നമ്മള്‍ ഉള്ളില്‍ നിന്ന് തന്നെ തുടങ്ങണം എന്നാണ് നടി അഹാന പറയുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചാണ് താരം പറഞ്ഞത്.. അതില്‍ മാറ്റങ്ങള്‍ വരുത്തി വേണ്ട സാധനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ നിങ്ങള്‍ തിളങ്ങും എന്നാണ് നടി പറയുന്നത്. ഇതൊന്നും ഞാന്‍ വെറുതേ പറയുന്നതല്ല എന്നും എന്റെ അനുഭവവും കേട്ടറിഞ്ഞതും.. ഞാന്‍ ഇന്റര്‍ നെറ്റില്‍ എല്ലാം തിരഞ്ഞ് കണ്ടുപിടിച്ചതാണ് ഇതെല്ലാം എന്നും അഹാന വീഡിയോയില്‍ പറയുന്നു.

ഫാറ്റ്, വിറ്റമിന്‍സ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കണം എന്നാണ് അഹാന പറയുന്നത്. ഇതെല്ലാം ധാരാളമായി അടങ്ങുന്ന ഭക്ഷണം കഴിക്കുക എന്നത് വലിയ പ്രാധാന്യമാണ്. ഓറഞ്ച്, പൈനാപ്പിള്‍, കുക്കുമ്പര്‍,സ്‌ട്രോബറി..തുടങ്ങിയ ഒരുപാട് പഴ വര്‍ഗങ്ങള്‍ നമ്മുടെ ചര്‍മ്മത്തിന് ഗുണം ചെയ്യുമെന്നും അതുപോലെ നട്‌സും സീഡ്‌സും ചര്‍മ്മത്തിന് തിളക്കമേകും എന്നും അഹാന പറയുന്നു.

Ahaana Krishna1

അഹാന ചര്‍മ്മ രഹസ്യം പങ്കുവെച്ചതില്‍ നന്ദി അറിയിച്ച് നിരവധിപ്പേരാണ് എത്തുന്നത്. താരത്തിന്റെ വീഡിയോകള്‍ എല്ലാം തന്നെ യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്താറുണ്ട്. ശരീര, ചര്‍മ്മ സംരക്ഷണത്തില്‍ അഹാന നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാം ആരാധകര്‍ സ്വീകരിക്കാറുമുണ്ട്. അഭിനയത്തോടൊപ്പെം ഒരു വീഡിയോ കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലും സംവിധായിക, ഗായിക, നര്‍ത്തകി എന്ന നിലയിലും തിളങ്ങുന്ന താരമാണ് അഹാന കൃഷ്ണ.