മമ്മൂക്കയോട് ഞാൻ അതിനെപ്പറ്റി പിന്നീട് ചോദിച്ചിട്ടില്ല പാർവ്വതി !!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പാർവ്വതി, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, നടൻ ജയറാമുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത്, ഒരു ഷൂട്ടിംഗ്…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പാർവ്വതി, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, നടൻ ജയറാമുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത്, ഒരു ഷൂട്ടിംഗ് സെറ്റിനിടയിൽ മമ്മൂക്കയുമായി ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് താരം പറയുന്നത്. ഞാനും മമ്മൂക്കയും അഭിനയിക്കുന്ന ചിത്രത്തിന്റെ ഒരു ഷൂട്ട് ഗ്രൗണ്ടിൽ നടക്കുകയാണ്. മമ്മൂക്ക ആണ് ഡ്രൈവ് ചെയ്യുന്നത്. ജീപ്പിലായിരുന്നു ഇന്നത്തെപ്പോലെ സീറ്റ് ബൽറ്റ് ഒന്നും ഇല്ലായിരുന്നു.

ഞാൻ വളരെ നോർമലായി ഇരിക്കുകയാണ്. പെട്ടെന്ന് എന്തോ ഒരു ആവിശ്യത്തിനായി സഡൻ ബ്രേക്ക് ഇടുകയുണ്ടായി, മമ്മൂക്ക ആദ്യം എന്നെക്കുറിച്ചാണ്, ബ്രേക് പിടിക്കുന്നതിന് മുൻപ് ആദ്യം എന്നെ തടഞ്ഞ് കൊണ്ടാണ് ബ്രേക്ക് ചെയ്യുക ഉണ്ടായത്. ഇല്ലേൽ ഞാൻ കണ്ണാടിയിൽ ഇടിച്ചേനെ, അത് എന്റെ മനസ്സിൽ ഇപ്പോഴും ഉള്ള കാര്യാമാണ്. ഞാൻ ഇതിനെക്കുറിച്ച് പറയുകയോ ചോദിക്കുകയോ ഉണ്ടായിട്ടില്ല എന്നും പാർവ്വതി പറയുന്നു. കൂടാതെ മകൻ കാളിദാസ് അഭിനയിച്ച ആദ്യ സിനിമയെക്കുറിച്ചും വ്യക്തമാക്കുകയും ഉണ്ടായി.