യാതൊന്നും പറയാതെ….! ഹൃദയം കവര്‍ന്ന ഗാനവുമായി അഹാന കൃഷ്ണകുമാര്‍

മലയാളി സിനിമാ പ്രേമികളുടെ പ്രിയ നടിയാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ച് താരം ഇതിനോടകം തന്നെ നിരവധി സിനിമകളില്‍ നായികയായി എത്തിയിട്ടുണ്ട്്.…

മലയാളി സിനിമാ പ്രേമികളുടെ പ്രിയ നടിയാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ച് താരം ഇതിനോടകം തന്നെ നിരവധി സിനിമകളില്‍ നായികയായി എത്തിയിട്ടുണ്ട്്. ഒരു അഭിനേത്രി എതില്‍ മാത്രം ഒതുക്കാവുന്ന ലേബല്‍ അല്ല ഇപ്പോള്‍ അഹാനയ്ക്ക് ആരാധകര്‍ക്കിടയില്‍ ഉള്ളത്. അതാണ് താരത്തെ മറ്റ് നായികമാരില്‍ നിന്ന് വ്യത്യസ്തയാക്കുന്നതും.

അഭിനയ കലയ്‌ക്കൊപ്പം തന്നെ സംവിധാനം, ഗാനാലാപനം, നൃത്തം എന്നീ രംഗങ്ങളിലും താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. താരം തന്‌റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. കാരണം, സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ താരത്തിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ പോസറ്റാണ് ശ്രദ്ധ നേടുന്നത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

ടോവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന വാശി എന്ന ചിത്രത്തിലെ ഗാനം പാടിക്കൊണ്ടാണ് ഇത്തവണ അഹാന എത്തിയിരിക്കുന്നത്. വാശി എന്ന ചിത്രത്തിലെ യാതൊന്നും പറയാതെ എന്ന ഗാനമാണ് അഹാന പാടി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. സിത്താര കൃഷ്ണകുമാറും അഭിജിത്തും ചേര്‍ന്ന് പാടിയ ഈ ഗാനം കംപോസ് ചെയ്തിരിക്കുന്നത് കൈലാസ് മേനോനാണ്. ഈ ഗാനമാണ് ഇപ്പോള്‍ അഹാന തന്റെ ആരാധകര്‍ക്ക് വേണ്ടി പാടി പങ്കുവെച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് താരത്തിന്റെ ഈ പോസ്റ്റിന് കമന്റുകളും ലൈക്കുകളും ചെയ്തിരിക്കുന്നത്. അഭിനയത്തിന് പുറമെ താന്‍ നല്ലൊരു ഗായിക കൂടിയാണെന്ന് തെളിയിച്ച അഹാന ഇതിന് മുന്‍പും ചലച്ചിത്ര ഗാനങ്ങളുടെ കവര്‍വേര്‍ഷന്‍ പാടിയിരുന്നു, അഹാനയുടെ പാട്ടിന് കമന്റ് ്പങ്കുവെച്ച് കൈലാസ് മേനോനും എത്തിയിട്ടുണ്ട്. വളരെ നന്നായി പാടിയിട്ടുണ്ട് എന്നാണ് താരത്തിന്റെ പോസ്റ്റിന് അടിയില്‍ കൈലാസ് മേനോന്റെ കമന്റ്.്