അദിതി രവിയുടെ ജീവിതത്തിലെ ആ മെഗാ ക്ലിക്ക്..! ‘ഭാഗ്യവതി’ എന്ന് വിളിച്ച് ആരാധകര്‍!

ചുരുക്കം ചില സിനിമകളിലൂടെ തന്നെ ആരാധകരുടെ മനസ്സില്‍ തന്റേതായ സ്ഥാനം നേടിയടുക്കാന്‍ സാധിച്ച യുവനടിയാണ് അദിതി രവി. താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ആ മെഗാ ക്ലിക്ക്…

ചുരുക്കം ചില സിനിമകളിലൂടെ തന്നെ ആരാധകരുടെ മനസ്സില്‍ തന്റേതായ സ്ഥാനം നേടിയടുക്കാന്‍ സാധിച്ച യുവനടിയാണ് അദിതി രവി. താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ആ മെഗാ ക്ലിക്ക് പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. അദിതി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

മമ്മൂക്ക അദിതിയ്‌ക്കൊപ്പം നിന്ന് തന്റെ ക്യാമറയില്‍ സെല്‍ഫി എടുക്കുന്ന ഫോട്ടോയും ആ സെല്‍ഫിയും താരം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാന്‍ സാധിച്ചതില്‍ നിങ്ങള്‍ ഭാഗ്യവതിയാണെന്ന് ആരാധകര്‍ പറയുന്നു. ബഷീര്‍ എന്ന് ക്യാപ്ഷന്‍ കൊടുത്ത് എന്റെ ജീവിതത്തിലെ മെഗാ ക്ലിക്ക് എന്നാണ് അദിതി ഈ ഫോട്ടോകള്‍ക്ക് അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്. മമ്മൂക്കയ്ക്ക് ക്യാമറകളോടുള്ള പ്രണയത്തെ കുറിച്ച് ആരാധകര്‍ക്കും അറിയാവുന്നതാണ്.

എവിടെപോയാലും അദ്ദേഹം ക്യാമറകളും കൂടെ കൊണ്ടാണ് പോകുന്നത് എന്നാണ് അദ്ദേഹത്തെ വളരെ അടുത്ത് അറിയാവുന്നവര്‍ പോലും പറയുന്നത്. മാത്രമല്ല സഹ പ്രവര്‍ത്തകരുടെ ഫോട്ടോ എടുത്ത് നല്‍കാനും അദ്ദേഹത്തിന് വലിയ ആവേശമാണ്. ഇതിന് മുന്‍പ് ഭീഷ്മപര്‍വ്വം സിനിമയുടെ സെറ്റില്‍ വെച്ച് മമ്മൂട്ടി സഹതാരങ്ങള്‍ക്ക് എടുത്ത് നല്‍കിയ ഫോട്ടോകള്‍ വൈറലായി മാറിയിരുന്നു.

 

View this post on Instagram

 

A post shared by Aditiii🔥Ravi (@aditi.ravi)

ശ്രിന്ദ, ലെന, വീണ എന്നിവര്‍ വലിയ അഭിമാനത്തോട് കൂടിയാണ് അദ്ദേഹത്തോടൊപ്പമുള്ളതും അദ്ദേഹം എടുത്ത് നല്‍കിയതുമായ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച് എത്തിയത്. ഇപ്പോഴിതാ മമ്മൂക്ക്ക്ക് ഒപ്പമുള്ള അദിതി രവിയുടെ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.