എന്റെ അച്ഛൻ ബീഫ് വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ല, കുറച്ചൊക്കെ മര്യാദ ആയിക്കൂടേയെന്ന് അഹാന

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്, 2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.ഇപ്പോൾ സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് താരം,  ക്വാറന്റൈന്‍ സമയത്ത് അഹാനയുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു,

പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും, വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകള്‍ ഇവർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മക്കള്‍ക്കൊപ്പം നടന്‍ കൃഷ്ണകുമാറും കൂടാറുണ്ട്. എന്നാല്‍ അമ്മ സിന്ധു എന്നും ക്യാമറയ്ക്ക് പിന്നിലായിരിക്കും.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ താരം, അഹാന പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ അതുകൊണ്ട് ഏറെ ശ്രദ്ധ നേടാറുണ്ട്,

അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ തിരുവനന്തപുരത്ത് ബിജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്, ബീഫ് നിരോധനവുമായി കൃഷ്ണകുമാർ താന്‍ ബീഫ് കഴിക്കാറില്ലെന്നും വീട്ടില്‍ കയറ്റാറില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു, എന്നാൽ ഇത് കളവാണെന്ന് ചൂണ്ടി കാട്ടി സോഷ്യൽ മീഡിയ രംഗത്ത് എത്തി, അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ ഇഷ്ടഭക്ഷണം ബീഫ് ആണെന്ന രീതിയില്‍ ഇട്ട പോസ്റ്റുകൾ ഏറ്റെടുത്താണ് സോഷ്യൽ മീഡിയയിൽ കൃഷ്‌ണകുമാറിനെതിരെ പോസ്റ്റുകൾ ഉയർന്നത്.

ഇപ്പോൾ അതിനെതിരെ അഹാന രംഗത്ത് എത്തിയിരിക്കുയാണ്, തന്റെ പിതാവ് സെന്‍സിബാളായ ആളാണ്. വിടുവായത്തം പറയുന്ന ആളല്ലെന്നും നടി കുറിച്ചു. ഞാനും പിതാവും രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷെ കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു.തന്റെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് തന്റെ അഭിപ്രായമാക്കി മാറ്റുന്നു,’ എന്നാണ് അഹാന പറയുന്നത് തന്റെ പിതാവ് ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നടി പ്രതികരിച്ചു. ശാരീരിക പ്രശ്‌നമുള്ളതു കൊണ്ട് പന്നിയിറച്ചി ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയും അഹാന പങ്കുവെച്ചിട്ടുണ്ട്