Connect with us

Hi, what are you looking for?

Film News

ജീവിതത്തിൽ സ്നേഹം എന്ന് പറയുന്ന ഒരു ഘടകം ഉണ്ട്, ഒരു പിണക്കത്തിനുo മായ്ക്കാൻ പറ്റാത്തത്

സിനിമകളിൽ കൂടിയും സീരിയലുകളിൽ കൂടിയും പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ലക്ഷ്മി പ്രിയ, ലക്ഷ്മി പ്രിയ ചെയ്ത കഥാപാത്രങ്ങൾ ഒക്കെയും പ്രേക്ഷക മനസുകളിൽ എന്നും നിറഞ്ഞു നിൽക്കുന്നവ തന്നെയാണ്. ചുരുങ്ങിയ സമയത്തിനകം തന്നെ നിരവധി വേഷങ്ങൾ ചെയ്യുവാൻ താരത്തിന് സാധിച്ചു, ഇപ്പോൾ സിനിമയിലും സീരിയലിലും താരം അത്ര സജീവമല്ല, എങ്കിലും സ്റ്റാർ മാജിക്കിൽ താരം എത്താറുണ്ട്, സ്റ്റാർ മാജിക്കിലെ നല്ലൊരു മത്സരാർത്ഥി കൂടിയാണ് ലക്ഷ്മി പ്രിയ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ർത്താവ്‌ ജയേഷിനും മകൾ മാതംഗിയ്ക്കും ഒപ്പമുള്ള മിക്ക വിശേഷങ്ങളും ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ, ‘പതിനെട്ടുവര്ഷത്തെ കൂടിച്ചേരൽ! 18 കൊല്ലം എന്നത് എത്ര ചുരുങ്ങിയ കാലയളവ് എന്നത് മിന്നൽ വേഗത്തിൽ പോയ കാലം സാക്ഷ്യപ്പെടുത്തുന്നു. 16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടൻ.പിണക്കങ്ങൾ ആണോ ഇണക്കങ്ങൾ ആയിരുന്നോ കൂടുതൽ എന്ന് ചോദിച്ചാൽ സംശയം വേണ്ട പിണക്കങ്ങൾ തന്നെ. പക്ഷേ ഇതിന്റെ ഇടയിൽ സ്നേഹം എന്ന് പറയുന്ന ഒരു ഘടകം ഉണ്ട്.

ഒരു പിണക്കത്തിനുo മായ്ക്കാൻ പറ്റാത്തത്.കഠിനമായ ഒരു വേദനക്കാലത്തിലൂടെയുള്ള കടന്നു പോക്കായതിനാൽ ആഘോഷങ്ങൾ ഇല്ല. അമ്മയുടെ കൃപയാൽ ഇനിയും ഇനിയും ഒരുമിച്ച് മുന്നോട്ട് പോവാൻ കഴിയട്ടെ എന്ന പ്രാർത്ഥന മാത്രം’, എന്നുപറഞ്ഞുകൊണ്ടാണ് പോസ്റ്റ് ലക്ഷ്മി അവസാനിപ്പിച്ചത്.

You May Also Like