എന്നെ ഞാനാക്കിയത് അന്നത്തെ ആ പെൺകുട്ടിയാണ്, തുറന്നു പറഞ്ഞ് അഹാന

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്, ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വനിതയില്‍ വന്ന തന്റെ പഴയ ഒരു ചിത്രവും പുതിയ ചിത്രവും ബന്ധപ്പെട്ടാണ് താരത്തിന്റെ കുറിപ്പ്.

രണ്ട് ചിത്രങ്ങളും തമ്മില്‍ അഞ്ചു വര്‍ഷത്തിന്റെ വ്യത്യാസം ഉണ്ടെന്നു താരം പറയുന്നു. പഴയ ചിത്രത്തെയും ഞാന്‍ ഇഷ്ടപെടുന്നു. കാരണം അന്നത്തെ ഞാന്‍ ആണ് ഇന്നത്തെ എന്നെ ഞാനാക്കിയത്.’ആദ്യ ചിത്രം ആളുകളെ എന്റെ മുഖത്ത് അവര്‍ക്ക് എന്ത് ചെയ്യാന്‍ തോന്നുന്നോ അതിനെല്ലാം അനുവദിക്കുകയും കൃത്രിമമായ കണ്‍പീലികള്‍ വച്ച്‌ പിടിപ്പിക്കാന്‍ സമ്മതിക്കുകയും ചെയ്തിരുന്ന കാലത്തേത്താണ്. രണ്ടാമത്തേത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാന്‍ പഠിക്കുകയും ഭംഗിയുണ്ടാകാന്‍ മേക്കപ്പിന്റെ ആവശ്യമില്ലെന്ന് തിരിച്ചറിയുകയും ചെയ്തത്തിന് ശേഷം.

 

കൂടാതെ ഞാന്‍ അഞ്ച് വര്‍ഷം കൊണ്ട് വളരുകയും ഒന്നോ രണ്ടോ ഇഞ്ച് കൂടുകയും ചെയ്തു. അതിനര്‍ഥം ആദ്യത്തെ ചിത്രം എനിക്ക് ഇഷ്ടമല്ല എന്നാണോ? തീര്‍ച്ചയായും അല്ല. എനിക്കത് കാണാന്‍ ഇഷ്ടമാണ്.ഇപ്പോൾ സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് താരം,  ക്വാറന്റൈന്‍ സമയത്ത് അഹാനയുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും, വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകള്‍ ഇവർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മക്കള്‍ക്കൊപ്പം നടന്‍ കൃഷ്ണകുമാറും കൂടാറുണ്ട്. എന്നാല്‍ അമ്മ സിന്ധു എന്നും ക്യാമറയ്ക്ക് പിന്നിലായിരിക്കും.അടുത്തിടെ അഹാനക്കും സഹോദരിമാർക്കും യൂട്യൂബ് സിൽവർ ബട്ടൺ ലഭിച്ചിരുന്നു, ഒരു കുടുംബത്തിലേക്ക് നാലു സിൽവർ ബട്ടൺ ഇതാദ്യമായിട്ടാണ് കിട്ടുന്നത് എന്ന് പറഞ്ഞാണ് അഹാനയും സഹോദരിമാരും എത്തിയിരുന്നത്.