‘ആഹാനക്കും, എനിക്ക് കിട്ടിയ ‘അച്ഛൻ’ എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്’ ; മകളുടെ പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ രീതിയിൽ ആശംസ അറിയിച്ച് കൃഷ്ണകുമാർ !

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അഹാന കൃഷ്ണകുമാർ. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് കഴിഞ്ഞു. അഭിനയത്തിന് പുറമെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരസുന്ദരി.…

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അഹാന കൃഷ്ണകുമാർ. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് കഴിഞ്ഞു. അഭിനയത്തിന് പുറമെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരസുന്ദരി. നടൻ കൃഷ്ണ കുമാറിന്റെ മകൾ എന്നതിനപ്പുറത്തേയ്ക്ക് മലയാള സിനിമാമേഖലയിൽ തന്റേതായ ഒരിടം കണ്ടെത്തി കഴിഞ്ഞു അഹാന ഇതിനോടകം. ഇന്നാണ് താരത്തിന്റെ പിറന്നാൾഅഹാനയുടെ പിറന്നാളിനോട് അനുബന്ധിച്ച് അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണ കുമാർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു കുറിപ്പും ചിത്രങ്ങളുമാണ് വൈറൽ ആയിരിയ്ക്കുന്നത്. അഹാനയുമൊത്തുള്ള പഴയകാല ചിത്രങ്ങളും പുതിയ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് കൃഷ്ണകുമാർ കുറിച്ചത് ഇപ്രകാരമായിരുന്നു. “നമസ്കാരം.. എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13. 1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ് പദവി മാത്രമായിരുന്നു1995 ഒക്ടോബർ 13ന് ഒരാൾ കൂടി ജീവിത യാത്രയിൽ കൂടെ കൂടി… ആഹാന. അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി.. ‘അച്ഛൻ’. 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ആഹാനക്കും, എനിക്ക് കിട്ടിയ ‘അച്ഛൻ’ എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്.. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി..” നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് താരം പങ്കുവെച്ച കുറിപ്പിന് താഴെയായി എത്തിയിരിയ്ക്കുന്നത്.