അഹാന പാടുന്നു…!! പുതിയ ഗാനം ഏറ്റെടുത്ത് ആരാധകര്‍..!!

അഭിനയ മേഖലയിലൂടെ മാത്രം ശോഭിച്ച കലാകാരിയല്ല അഹാന കൃഷ്ണകുമാര്‍. തനിക്ക് വഴങ്ങുന്ന മേഖലകള്‍ ഒത്തിരിയുണ്ടെന്ന് തന്റെ ആരാധകരെ ഓരോ നിമിഷവും ഓര്‍മ്മിപ്പിക്കുകയാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയും ഇതിനെ ശരി വെയ്ക്കുന്നതാണ്.…

അഭിനയ മേഖലയിലൂടെ മാത്രം ശോഭിച്ച കലാകാരിയല്ല അഹാന കൃഷ്ണകുമാര്‍. തനിക്ക് വഴങ്ങുന്ന മേഖലകള്‍ ഒത്തിരിയുണ്ടെന്ന് തന്റെ ആരാധകരെ ഓരോ നിമിഷവും ഓര്‍മ്മിപ്പിക്കുകയാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയും ഇതിനെ ശരി വെയ്ക്കുന്നതാണ്. അച്ഛന്‍ കൃഷ്ണ കുമാറിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ അഹാന.. ഗായിക, നര്‍ത്തകി, സംവിധായിക, കണ്ടന്റ് ക്രിയേറ്റിംഗ് എന്നിങ്ങനെ ഒരുപാട് മേഖലകളില്‍ തിളങ്ങിക്കൊണ്ടിരിക്കുകയാണ്.

Ahana-Krishna.actress

താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദീപിക പദുകോണ്‍ ചിത്രം ഗെഹരായിയാനിലെ ഗാനം പാടുന്ന വീഡിയോ ആണ് അഹാന കൃഷ്ണ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുന്‍പും ഗാനങ്ങള്‍ ആലപിക്കുന്നതിന്റെ വീഡിയോകള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്ക് മുന്‍പാകെ പങ്കുവെച്ചിട്ടുണ്ട്,

https://www.instagram.com/reel/CZ6fU0rF4CB/?utm_source=ig_web_copy_link

‘ഗെഹരായിയാന്‍’ എന്ന കവിതയെ കുറിച്ച് ചിന്തിക്കാതിരിക്കാനാവുന്നില്ല എന്ന് കുറിച്ചു കൊണ്ടാണ് അഹാന ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധിപ്പേരാണ് താരത്തിന്റെ പുതിയ പാട്ടിന് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. അഹാനുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും വലിയ കൗതുകമാണ്. മാത്രമല്ല താരം പങ്കുവെയ്ക്കാറുള്ള ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ വീഡിയോയും ആരാധക ശ്രദ്ധ നേടുകയാണ്.