Connect with us

Hi, what are you looking for?

Film News

“ആ ചീത്തപ്പേര് എനിക്ക് കുറുപ്പിലൂടെ മാറികിട്ടി”..!! – ദുൽഖർ സൽമാൻ

ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് കടന്ന് വന്ന താരം നടന്‍ എന്നതിലുപരി ഗായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും ശോഭിച്ചു കഴിഞ്ഞു. താരത്തിന്റെ സിനിമാ കരിയറിലെ തന്നെ മികച്ച സിനിമയായിരുന്നു കുറുപ്പ്. കോവിഡ് പശ്ചാത്തലത്തില്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വരെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുമ്പോഴായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് തിയേറ്ററുകളില്‍ എത്തിയത്.

ഈ സിനിമ താരത്തിന്റെ സിനിമാ ജീവിതത്തില്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വന്നു. മികച്ച വിജയം നേടിയ ചിത്രമായിരുന്നു കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ള സുകുമാര കുറുപ്പിന്റെ കഥാപാത്രമായിട്ടായിരുന്നു ദുല്‍ഖര്‍ ഈ സിനിമയില്‍ എത്തിയത്. ഇപ്പോഴിതാ കുറുപ്പ് എന്ന ചിത്രത്തിലൂടെ തനിക്ക് മലയാള സിനിമയില്‍ നിലനിന്നിരുന്ന ഒരു വലിയ ചീത്തപ്പേര് മാറികിട്ടി എന്നാണ് താരം തുറന്ന് പറയുന്നത്. ദുല്‍ഖറിന്റെ വാക്കുകളിലേക്ക്…

ഞാന്‍ നേരിട്ട ഒരു വിമര്‍ശനം തനിക്ക് ഒരിക്കലും സോളോ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിട്ടില്ല എന്നാണ്. തന്റെ സിനിമകള്‍ എപ്പോഴും ഒരു മള്‍ട്ടി സ്റ്റാറര്‍ അല്ലെങ്കില്‍ അത് മറ്റാരുടെയെങ്കിലും ക്രെഡിറ്റ് ആകും എന്നതാണ്. അതിനാല്‍ കുറുപ്പിന്റെ വിജയം ആ അര്‍ത്ഥത്തില്‍ ഒരല്‍പ്പം ആശ്വാസമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ എന്നത് തന്നെ സംബന്ധിച്ച് വെറുമൊരു വാക്ക് മാത്രമാണ്. അത് ഒരിക്കലും താന്‍ തിരഞ്ഞെടുക്കുന്ന സിനിമകളെ ബാധിക്കില്ലെന്നും നടന്‍ പറയുന്നു. തനിക്ക് എല്ലാ തരത്തിലുമുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം.

സാധാരണ കുറുപ്പ് പോലുള്ള ബിഗ് ബജറ്റ് സിനിമകളില്‍ നിന്ന് താന്‍ ഒഴിഞ്ഞ് മാറാറാണ് പതിവ്. കാരണം അത്തരം സിനിമകള്‍ ഒരു നിര്‍മ്മാതാവിനെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദം തന്നെയാണ്. താന്‍ എപ്പോഴും നിര്‍മ്മാതാക്കളെ കുറിച്ചും ചിന്തിക്കാറുണ്ട്. പക്ഷെ താന്‍ തന്നെ നിര്‍മ്മാതാവാകുമ്പോള്‍ ക്രിയേറ്റീവ് കണ്ട്രോള്‍ തന്റെ കയ്യിലായിരിക്കും. അതുകൊണ്ട് തന്നെ കുറച്ച് റിസ്‌ക് എടുക്കാന്‍ സാധിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു.

 

You May Also Like