Film News

മകളുടെ ചുണ്ടില്‍ ചുംബിച്ചു!! ഐശ്വര്യറായ് ബച്ചനെ വേട്ടയാടി സോഷ്യല്‍ മീഡിയ!!

ഐശ്വര്യ റായിയേും അഭിഷേക് ബച്ചനേയും പോലെ തന്നെ നിരവധി ആരാധകരാണ് ഇവരുടെ മകള്‍ ആരാധ്യ ബച്ചനും ഉള്ളത്. താര കുടുംബത്തിലെ ഓരോ വാര്‍ത്തകളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ റായ് ബച്ചന്‍ മകള്‍ ആരാധ്യയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച പോസ്റ്റാണ് വലിയ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്. എന്റെ സ്‌നേഹം, എന്റെ ജീവിതം, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ആരാധ്യ എന്ന് കുറിച്ചാണ് മകളുടെ പിറന്നാള്‍ ദിനത്തില്‍ ഒരു ഫോട്ടോ ഉള്‍പ്പെടെയുള്ള പോസ്റ്റ് ഐശ്വര്യ പങ്കുവെച്ചത്.

മകളുടെ ചുണ്ടില്‍ ചുംബിക്കുന്ന ഫോട്ടോ ആയിരുന്നു ഐ്ശ്വര്യ ഷെയര്‍ ചെയ്തിരുന്നത്. ഉടനെ ഇത് പബ്ലിസിറ്റിക്ക് വേണ്ടിയാണ് എന്ന് ചൂണ്ടിക്കാണിച്ച് ചിലര്‍ വിമര്‍ശിച്ച് രംഗത്ത് എത്തി. മകളുടെ ചുണ്ടില്‍ ചുംബിക്കുന്നത് വളരെ വിചിത്രമായ കാര്യമാണെന്നും എന്തിനാണ് പബ്ലിസിറ്റിക്ക് വേണ്ടി ഐശ്വര്യ ഇങ്ങനെയെല്ലാം കാണിക്കുന്നത് എന്നും ചിലര്‍ ചോദിക്കുന്നു. നിങ്ങളുടെ മകളോട് നിങ്ങള്‍ക്ക് ആത്മാര്‍ഥമായ സ്‌നേഹം ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ അതിന് എന്തിനാണ് ഇത്തരത്തില്‍ ഒരു ഫോട്ടോ എന്നും ചിലര്‍ കമന്റ് പങ്കുവെച്ച് ചോദിച്ചു..

എന്നാല്‍ പോസ്റ്റിനെ വിമര്‍ശിച്ച് എത്തിയവര്‍ക്ക് മറുപടിയുമായി താരത്തെ പിന്തുണച്ചും നിരവധിപ്പേര്‍ കമന്റു പങ്കുവെച്ചു.. ഇത്രയും അധപതിച്ച് കമന്റുകള്‍ പങ്കുവെയ്ക്കാന്‍ എങ്ങനെ സാധിക്കുന്നു.. ഒരു അമ്മയ്ക്ക് മകളെ ഇങ്ങനെ ചുംബി്ച്ചുകൂടെ അതില്‍ എന്താണ് തെറ്റ് എന്നാണ് പലരും ചോദിക്കുന്നത്.

ഇത് സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും ചുംബനമാണെന്നും അത് തിരിച്ചറിയണം എന്നും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായി ചില ആരാധകര്‍ കുറിക്കുന്നു. അതേസമയം, താരപുത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നും നിരവധിപ്പേരാണ് രംഗത്ത് എത്തിയത്.

Trending

To Top