ഇരുവരുടെയും ജീവിതത്തിലെ മറക്കാൻ കഴിയാത്ത ആ നിമിഷങ്ങൾ പങ്കുവെച്ച് ഐശ്വര്യ

സ്റ്റാർ മാജിക് പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരി ആയി മാറിയ  താരമാണ് ഐശ്വര്യ രാജീവ്. നിരവധി ആരാധകരെ ആയിരുന്നു ഐശ്വര്യ ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. എന്നാൽ  മികച്ച കഥാപാത്രങ്ങളുടെ കടന്നു പോയ  ഒരു നടി കൂടിയാണ്…

സ്റ്റാർ മാജിക് പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരി ആയി മാറിയ  താരമാണ് ഐശ്വര്യ രാജീവ്. നിരവധി ആരാധകരെ ആയിരുന്നു ഐശ്വര്യ ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. എന്നാൽ  മികച്ച കഥാപാത്രങ്ങളുടെ കടന്നു പോയ  ഒരു നടി കൂടിയാണ് ഐശ്വര്യ. ഇപ്പോൾ സീരിയൽ താരങ്ങളുടെ പ്രധാന വരുമാനമാർഗം എന്നത് യൂട്യൂബ് ചാനലാണ്.തങ്ങളുടെ വിശേഷങ്ങൾ പലപ്പോഴും യൂട്യൂബിലൂടെയാണ് ഇവർ പ്രേക്ഷകരെ അറിയിക്കാറുള്ളത്.

ഇപ്പോൾ പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് നടി ഐശ്വര്യ. താരത്തിന്റെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്യിപ്പിച്ചിരിക്കുന്നത് തന്നെ പ്രേക്ഷകർക്ക് സുപരിചിതനായ ബിനീഷിനെ കൊണ്ടാണ്. അതോടൊപ്പം പ്രേക്ഷകരോട് താരം ചില കാര്യങ്ങൾ പറയുകയും ചെയ്യുന്നുണ്ട്. ആദ്യമായാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നതു കൊണ്ടു തന്നെ ആദ്യ വീഡിയോകൾക്കൊക്കെ അല്പം പോരായ്മകൾ ഉണ്ടാകും. തന്റെ പോരായ്മകൾ പറഞ്ഞു മനസ്സിലാക്കി തരുകയാണ് വേണ്ടത്. അത് അനുസരിച്ച് വീഡിയോയിൽ മാറ്റങ്ങൾ കൊണ്ടുവരാം. ഒരുപാട് ഇംപ്രൂവ്മെന്റ് ചെയ്യാൻ നോക്കാമെന്നും താരം പറയുന്നുണ്ട്.