‘എപ്പോഴും ഉള്ളിലെ സ്വപ്നജീവിയെ വളര്‍ത്തൂ’ വര്‍ക്കൗട്ട് വീഡിയോയുമായി ഐശ്വര്യ രജനികാന്ത്

തമിഴ് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മൂത്തമകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.   View this post on Instagram   A post shared…

തമിഴ് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മൂത്തമകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് പുതിയ വീഡിയോ പങ്കുവെച്ച താരം ‘ആരോഗ്യമാണ് യഥാര്‍ഥത്തില്‍ നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്, വൃത്തിയുള്ള ഭക്ഷണം കഴിക്കൂ, നന്നായി വെള്ളംകുടിക്കൂ, എപ്പോഴും ഉള്ളിലെ സ്വപ്നജീവിയെ വളര്‍ത്തൂ’ എന്ന് കുറിച്ചു. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഇക്കൊല്ലമാദ്യം ഐശ്വര്യയുടെ ആരോഗ്യസ്ഥിതി അല്‍പം മോശമായിരുന്നു. രോഗമുക്തിക്കുശേഷം വീണ്ടും വര്‍ക്കൗട്ടിലേക്കും ആരോഗ്യസംരക്ഷണത്തിലേക്കും കടന്നിരിക്കുകയാണവര്‍.

2003-ല്‍ വിസില്‍ എന്ന സിനിമയില്‍ ഗാനം ആലപിച്ചു കൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരം തൊട്ടടുത്ത വര്‍ഷം ആ കാലത്ത് തന്നെ സിനിമയില്‍ തിളങ്ങി വന്ന ധനുഷുമായി പ്രണയത്തിലായി വിവാഹിതയായി. 2004-ലായിരുന്നു ഐശ്വര്യയുടെയും ധനുഷിന്റേയും വിവാഹം.

18 വര്‍ഷത്തെ വിവാഹബന്ധം പരസ്പര ഇഷ്ടപ്രകാരം ഈ വര്‍ഷം ആദ്യം വേര്‍പിരിയുകയും ചെയ്തു. തമിഴ് സിനിമ ലോകവും പ്രേക്ഷകരും ഏറെ ഞെട്ടലോടെ കേട്ടിരുന്ന വാര്‍ത്തയായിരുന്നു അത്. തികച്ചും അപ്രതീക്ഷിതമായ ഇരുവരുടെയും വേര്‍പിരിയല്‍ ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഐശ്വര്യയ്ക്കും ധനുഷിനും 2 കുട്ടികളുമുണ്ട്.