‘ഭാഷ, മനുഷ്യസംവേദനത്തിനുള്ള ഉപാധിയാണെങ്കിൽ കല, ലക്ഷ്യവേധിയായ കൂരമ്പാവണമല്ലോ’

പൃഥ്വിരാജ് സുകുമാരന്‍-സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജനഗണമന’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള അജയന്‍ കരുനാഗപ്പള്ളിയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ലക്ഷ്യം…

പൃഥ്വിരാജ് സുകുമാരന്‍-സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജനഗണമന’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള അജയന്‍ കരുനാഗപ്പള്ളിയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും’എന്ന തീവ്രബോധ്യത്തിന്റെ കൈകളിലാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ഇന്ന് ഗ്രസിച്ചിരിക്കുന്ന കടുത്ത വ്യാധിയ്‌ക്കെതിരെയുള്ള പ്രതിരോധസമരത്തിന് സുപ്രിയാ മേനോന്‍ , ലിസ്റ്റിന്‍ സ്റ്റീഫന്‍,ഷാരിസ് മുഹമ്മദ്, , ഡിജോ ജോസ് ആന്റണി,പൃഥ്വിരാജ് തുടങ്ങിയവര്‍ കൊടി പിടിക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു.

#വിദ്യാഭ്യാസം,#അധികാരം,#മതം
കൂട്ടി കെട്ടാനാവാത്ത മൂന്ന് വ്യത്യസ്ത ബ്രാഞ്ചുകളെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഇന്നത്തെ ഇന്ത്യയില്‍ അധികാരത്തിലേക്കുള്ള വഴി സുഗമമാക്കുന്നതില്‍ മതം വഹിക്കുന്ന പങ്കും ജനങ്ങളില്‍ അത് അനാരോഗ്യകരമായി ചെലുത്തുന്ന സ്വാധീനവും ആര്‍ക്കും അറിവതാണ്.. വിദ്യാഭ്യാസമാവട്ടെ ഈ പറഞ്ഞ രണ്ടില്‍ നിന്നും വേറിട്ടവയാണ്..
എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ പുതിയ അധികാരവര്‍ഗ്ഗം മേല്പറഞ്ഞ അതേ മതസംബന്ധിയായ മിഥ്യാബോധങ്ങളെ സിലബസ് പരിഷ്‌കരണത്തിലൂടെ ചെറുമുകുളങ്ങളിലേക്ക് ചാര്‍ത്തി നല്‍കി പതിറ്റാണ്ടുകളിലേക്കുള്ള അധികാരം ഊട്ടി ഉറപ്പിക്കാന്‍ വ്യഗ്രതപ്പെടുമ്പോള്‍…
നിറവും, വര്‍ഗ്ഗവും വേര്‍തിരിക്കപ്പെട്ടും –
(അങ്ങനെ തന്നെ തല്ലി പഠിപ്പിച്ചും -good &ugly )
അവ രണ്ടിന്റെയും പേരില്‍ അവഹേളിക്കപ്പെട്ടും, പുതുനാമ്പുകള്‍ കരിഞ്ഞുണങ്ങുമ്പോള്‍..
തങ്ങളുടെ അജണ്ടയെ തെറ്റാതെ നടപ്പിലാക്കാന്‍ – ലക്ഷ്യത്തിലേക്ക് ഗതിവേഗം കൂട്ടാന്‍ –
ഫാസിസം കൃത്യമായി മൂന്നു ശാഖകളെയും ഒരേ ചരടില്‍ കോര്‍ത്തു രസിക്കുകയാണെന്നു കാണാന്‍ കഴിയും….
ഏറ്റവും കൂടിയ അളവില്‍ ചൂഷണവും സമ്മര്‍ദ്ദതന്ത്രങ്ങളും അരങ്ങേറുന്ന വേദിയായി വിദ്യാഭ്യാസരംഗം കലുഷിതമായിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു.
കീര്‍ത്തി കൈവരിച്ചു കഴിഞ്ഞ അന്യസംസ്ഥാനസ്ഥാപനങ്ങളാണ് ഈ രംഗത്ത് discrimination ന്റെ മൊത്തവിപണനക്കാര്‍.സിനിമ പറയാതെ പറയുന്നത് ആഴമുള്ളതും ആശങ്കപ്പെടുത്തുന്നതുമായ ഇതേ വിഷയങ്ങള്‍ തന്നെയാണ്…
High class വ്യാകരണ രീതിയില്‍ സിനിമ രൂപപ്പെടുത്തിയാല്‍ കിട്ടുമായിരുന്നതിനും അപ്പുറമുള്ള reach ആണ് സാധാരണക്കാര്‍ക്കിടയിലെ സംവേദനത്തിലൂടെയും അവരുടെ loudest clapps ലൂടെയും #ജനഗണമന ആര്‍ജ്ജിച്ചു വിജയിച്ചുകൊണ്ടിരിക്കുന്നത്.. തിരക്കിട്ടോടുന്ന കൗമാരങ്ങളില്‍ ഭൂരിപക്ഷത്തെ മിതചലനസ്വഭാവമുള്ള മഹത്വരൂപസിനിമകളിലൂടെ പ്രചോദിപ്പിക്കാനോ പ്രകോപിപ്പിക്കാനോ കഴിയില്ലെന്ന ലളിതയുക്തി ബോധ്യം തന്നെയാവും ഡിജോ ജോസ് ആന്റണി എന്ന യുവസംവിധായകനെ ഒരു മൂന്നാംകിട കോടതി മുറി ചിത്രീകരണത്തിലൂടെ പറയാനുള്ളത് മുഴുവന്‍ പറയിക്കാനും പരക്കെ കയ്യടി വാങ്ങി കൂട്ടാനും പ്രേരിപ്പിച്ചത്.. ഇത്രയും deep ആയ ഒരു തര്‍ക്കവിഷയം പൊതുസമൂഹത്തിനു മുന്‍പില്‍ ചര്‍ച്ചക്കു വെക്കാന്‍ കൊട്ടിഗ്‌ഘോഷിക്കുന്ന ശ്രേണിയുടെ വക്താക്കള്‍ക്ക് കഴിയുന്നില്ലെന്ന വസ്തുത നിലനില്‍ക്കേ ഈ സിനിമയുടെ merits നെ ചൊല്ലിയുള്ള കലഹങ്ങള്‍ക്ക് ഒട്ടും അടിസ്ഥാനമില്ലെന്നു പറയേണ്ടി വരും..
ഭാഷ, മനുഷ്യസംവേദനത്തിനുള്ള ഉപാധിയാണെങ്കില്‍
കല, ലക്ഷ്യവേധിയായ കൂരമ്പാവണമല്ലോ..
#ജനഗണമനയ്ക്ക് അത് കഴിയുന്നുണ്ട്.
‘ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും’എന്ന തീവ്രബോധ്യത്തിന്റെ കൈകളിലാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ഇന്ന് ഗ്രസിച്ചിരിക്കുന്ന കടുത്ത വ്യാധിയ്‌ക്കെതിരെയുള്ള പ്രതിരോധസമരത്തിന് സുപ്രിയാ മേനോന്‍ , ലിസ്റ്റിന്‍ സ്റ്റീഫന്‍,ഷാരിസ് മുഹമ്മദ്, , ഡിജോ ജോസ് ആന്റണി,പൃഥ്വിരാജ് തുടങ്ങിയവര്‍ കൊടി പിടിക്കുന്നത്..
ആ അര്‍ത്ഥത്തില്‍ #ജനഗണമന കൃത്യമായി തന്നെ ഒരു വലിയ വിഷയത്തെ അഡ്രസ് ചെയ്യുന്നുണ്ട്..
സിനിമയ്ക്കും നമുക്കു തന്നെയും പലതും പലതും പൂരിപ്പിക്കാനുള്ളത് ഈയൊരു ഒറ്റമുഴക്കത്തിന്റെ ഏകശിലാഖണ്ഡത്തിലേക്കാണ് –
#ഈന്‍ക്വിലാബ് #സിന്ദാബാദ് ??