‘ചില ഇടങ്ങളില്‍ പുള്ളിക്ക് പ്രായമായി വയ്യ എന്ന് തോന്നുകയും ചെയ്തു’

മമ്മൂട്ടി-നിസാം ബഷീര്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം റോഷാക്കിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ ചിത്രം വലിയ കാര്യമായി തോന്നിയില്ല എന്നു പറഞ്ഞുള്ള അക്ബര്‍ ആരിയന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വന്ന…

മമ്മൂട്ടി-നിസാം ബഷീര്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം റോഷാക്കിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ ചിത്രം വലിയ കാര്യമായി തോന്നിയില്ല എന്നു പറഞ്ഞുള്ള അക്ബര്‍ ആരിയന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

വന്ന റിവ്യൂവെച്ചിട്ട് എനിക്കിഷ്ടപ്പെടും എന്നുറപ്പിച്ചാ കണ്ടത്. പക്ഷേ bgm, മമ്മൂട്ടിയുടെ അഭിനയം, കളറിങ് എന്നിവ ഒഴികെ വലിയ കാര്യമായി തോന്നിയില്ല. ക്രിന്ജ് സീനുകള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ഡീസന്റ് സിനിമയായി തോന്നി അല്ലാതെ ഈ പറയുന്ന പോലെ ഇന്റര്‍നാഷണല്‍ മേക്കിങ് ഒന്നും എവിടെയും കണ്ടില്ലെന്ന് അക്ബര്‍ പറയുന്നു. സെക്കന്റ് ഹാള്‍ഫിലെ ചില സീനുകള്‍ ശരിക്കും മടുപ്പിച്ചു. തിരക്കഥ ശരാശരിയായി മാത്രേ തോന്നിയുള്ളു. വ്യത്യസ്തമായ കഥാപാത്രം പരിചയ സമ്പന്നയായ ബിന്ദു പണിക്കര്‍ വൃത്തിക്ക് ചെയ്ത് എന്നൊഴിച്ചാല്‍ ദേവുമ്മ എന്ന അവരുടെ കഥാപാത്രതിന് മുകളില്‍ പോയിട്ട് വാലില്‍ കെട്ടാനില്ല സീത.

പെര്‍ഫോമന്‍സ് വെച്ച് നോക്കിയാല്‍ മമ്മൂട്ടി തന്നെ സിനിമയില്‍ ഉടനീളം മികവ് പുലര്‍ത്തിയത് എന്നിരുന്നാലും ചില ഇടങ്ങളില്‍ പുള്ളിക്ക് പ്രായമായി വയ്യ എന്ന് തോന്നുകയും ചെയ്തു. അതുവരെ സ്പൂണ്‍ ഫീഡിങ് അല്ലാതെപോയ സിനിമ ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ എല്ലാം പെട്ടെന്ന് തീര്‍ക്കാന്‍ പാടുപ്പെടുന്നതും കാണാം. ശ്രദ്ധിച്ചാല്‍ പടത്തില്‍ പല ബ്രില്ലിയന്‍സും കാണാം. പക്ഷേ ബ്രില്ലിയന്‍സ് ഉണ്ടെന്ന് കരുതി പടം മികവ് പുലര്‍ത്തണമെന്നില്ല.
സിനിമയുടെ ഏറ്റവും വലിയ പോസറ്റീവ് ആയി തോന്നിയത് വൃത്തിക്ക് ചെയ്തു വെച്ചിട്ടുണ്ട് എന്നതാണ്.

ഈ അടുത്തിറങ്ങിയ എല്ലാ മലയാള സിനിമകളിലും തിയേറ്ററില്‍ ഇരുന്ന് കാണുമ്പോള്‍ അറപ്പ് തോന്നുന്ന പോലുള്ള ചില സീനുകള്‍ ഉണ്ടായിരുന്നു,അതൊന്നും ഈ പടത്തില്‍ കാണാന്‍ പറ്റിയില്ല എന്നിരുന്നാലും ആദ്യരാത്രിക്ക് ശേഷം വെള്ളമുണ്ട് മടക്കി കുത്തി വന്ന് പ്രതി നായകനോട് ഇറങ്ങി വാടാ ഞാന്‍ ചെയ്തത് നീ കണ്ടോ എന്ന് ചോദിക്കുന്ന സീനിലെ മേക്കിങ് അല്പം പാളിയത് പോലെ തോന്നുകയും ചെയ്തു. കെട്ട്യോള്‍ ആണെന്റെ മാലാഖ അവസാനം തന്നൊരു സംതൃപ്തി ഈ സിനിമയില്‍ കിട്ടിയില്ല എന്നതൊഴിച്ചാല്‍ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ചിത്രം. തിയേറ്ററില്‍ പോയി തന്നെ കണ്ടാല്‍ അത്രയും നല്ലത് അല്ലാത്തപക്ഷം ശരാശരിക്കും താഴേ എക്‌സ്പീരിയന്‍സ് തരാനാണ് സാധ്യതയെന്നും പറഞ്ഞാണ് അക്ബര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.