താത്വിക അവലോകനം അത്ര മോശം സിനിമയാണോ..? നിലപാടുകള്‍ തുടരുമെന്ന് അഖില്‍ മാരാര്‍

സിനിമയെ കുറിച്ച് ഒന്നും അറിയാത്ത ഒരു വിഭാഗം ആള്‍ക്കാരാണ് സിനിമയെ കീറിമുറിച്ച് അഭിപ്രായം പറയുന്നത് എന്ന സംവിധായകന്‍ അഖില്‍ മാരാറിന്റെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ സിനിമയായ ഒരു താത്വിക അവലോകനത്തിന് പ്രതീക്ഷിച്ച…

സിനിമയെ കുറിച്ച് ഒന്നും അറിയാത്ത ഒരു വിഭാഗം ആള്‍ക്കാരാണ് സിനിമയെ കീറിമുറിച്ച് അഭിപ്രായം പറയുന്നത് എന്ന സംവിധായകന്‍ അഖില്‍ മാരാറിന്റെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ സിനിമയായ ഒരു താത്വിക അവലോകനത്തിന് പ്രതീക്ഷിച്ച അത്ര വിജയം ലഭിച്ചില്ലെന്നും എന്നാല്‍ അത് ഒരിക്കലും ഒരു മോശം സിനിമ ആയിരുന്നില്ല എന്നും പറയുകയാണ് ഇപ്പോള്‍ അഖില്‍ മാരാര്‍. സിനിമ ഇറങ്ങിയ സമയത്ത് പോലും ഇങ്ങനെ പ്രമോഷന്‍ ചെയ്തിട്ടില്ലെന്നും

ഇപ്പോള്‍ ചിത്രത്തെ കുറിച്ച് വീണ്ടും പറയുന്നത് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ആണെന്നും സംവിധായകന്‍ പറയുന്നു. ഫേസ്ബുക്കിലാണ് ഇതേ കുറിച്ച് അഖില്‍ മാരാര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സിനിമ ഇറങ്ങിയ സമയത്ത് പ്രൊമോഷന്‍ ചെയ്യാത്ത ഞാന്‍ ഇപ്പൊ ഇത് ഇടുന്ന സാഹചര്യം ഇവിടുത്തെ കുറെ കൃമികള്‍ മൂലമാണ്.. എന്ന് കുറിച്ചാണ് ഇപ്പോള്‍ അഖില്‍ മാരാര്‍ രംഗത്ത് എത്തിയിരിക്കുന്നത്..സിനിമ ഇറങ്ങിയ സമയത്ത് പ്രൊമോഷന്‍ ചെയ്യാത്ത ഞാന്‍ ഇപ്പൊ ഇത് ഇടുന്ന സാഹചര്യം ഇവിടുത്തെ കുറെ കൃമികള്‍ മൂലമാണ്… അവന്മാര്‍ അങ്ങ് ആറാടുകയാണ് അപ്പൊള്‍ കാണൂന്നവര്‍ വിചാരിക്കും താത്വിക അവലോകനം അത്ര മോശം സിനിമയാണോ…കണ്ടവര്‍ പോലും സംശയിക്കും …

സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ച ഒരു തീയേറ്റര്‍ റേസ്‌പോണ്‍സ് ഉണ്ടായില്ല എന്നതില്‍ നിരാശ ഉണ്ട്..പക്ഷേ ഈ വര്‍ഷം ഇറങ്ങിയ 200സിനിമകളില്‍ ഒരു 150ന് മുകളില്‍ പടത്തേക്കാള്‍ കലക്ഷന്‍ എന്റെ സിനിമയ്ക്കും ഉണ്ടായിരുന്നു.. Book my show bookking screen shot നോക്കിയാല്‍ 14അം ദിവസവും ഹൗസ് ഫുള്‍ ഷോ ഒരെണ്ണം എങ്കിലും ഉണ്ടായിരുന്നു..168തീയേറ്ററില്‍ റിലീസ് ചെയ്തു.. അതും സെക്കന്‍ഡ് ഷോ ഇല്ലാതെ ..13തീയേറ്ററില്‍ നാല് വാരം ഓടിയ സിനിമ.. Omicron സാഹചര്യത്തില്‍ ആണെന്ന് കൂടി നോക്കുമ്പോള്‍ തീയേറ്റര്‍ കലക്ഷന്‍ കുറഞ്ഞത് ഞങ്ങള്‍ക്ക് ഉല്‍കൊള്ളം… കമ്മ്യൂണിസ്റ്റുകാരെ പേടിച്ച് മഹാരാജാസ് കോളേജില്‍ നടന്ന യഥാര്‍ത്ഥ സംഭവം വളച്ചൊടിച്ച് എടുത്ത പോലെയുള്ള ഗതികേട് ഒരു എഴുത്തുകാരനും വരരുത്…

സത്യങ്ങള്‍ കേട്ടാല്‍ ഇവര്‍ക്ക് ഭ്രാന്ത് വരും അതുറക്കെ പറയാന്‍ തന്നെയാണ് എന്റെ തീരുമാനം.. വിവരവും ബോധവും സാമൂഹിക വീക്ഷണവും ഉള്ള ആയിരകണക്കിന് പേരാണ് സിനിമയെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങള്‍ എനിക്ക് മെസ്സേജ് അയച്ചത് അതില്‍ കുറച്ച് ഞാന്‍ പങ്ക് വെയ്ക്കാം..എന്തെന്നാല്‍ എന്റെ സിനിമ നല്ലതെന്ന് തൊന്നിയവര്‍ കഴുതകള്‍ ആണെന്നാണ് ഈ രാഷ്ട്രീയ അടിമകളായ അജണ്ട വിലയിരുത്തല്‍ ടീമിന്റെ ചിന്ത…എന്റെ നിലപാടുകള്‍ ഞാന്‍ തുടരും .. മനുഷ്യരുടെ നന്മ കാണുന്നതാണ് എനിക്കിഷ്ടം.. അതിന്റെ പേരില്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ നഷ്ട്ടം ഉണ്ടായാലും സധൈര്യം ഞാന്‍ ഇവിടെ ഉണ്ടാവും.. സിനിമ കാണാത്തവര്‍ ഒന്ന് പോയി കാണുക ആമസോണില്‍ പടം ഉണ്ടെന്നും അഖില്‍ മാരാര്‍ കുറിക്കുന്നു.