ഇപ്പോൾ ഉമ്മ കൊടുക്കണെമന്നു തോന്നിയാൽ ഞാൻ ഉമ്മ കൊടുക്കും അതിപ്പോൾ മഞ്ജുവാര്യർക്കാണെങ്കിലും ! പാവം വെറുതെ എന്നെ ജീവിക്കാൻ വിടുക, അലൻസിയർ

Published by
Suji

സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ നടൻ അലൻസിയർ നടത്തിയ പ്രസ്താവനക്ക് വനിതാ കമ്മീഷൻ വരെ കേസ് എടുത്തിരുന്നു, പെൺപ്രതിമ തന്നു തന്നെ പ്രലോഭിപ്പിക്കരുതെന്നാണ് നടൻ ആ ചടങ്ങിൽ നടത്തിയ പ്രസ്താവന, ഇതിന് താരത്തിനെ നിരവധി ട്രോളുകളും, വിമർശനങ്ങളും സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, എന്നാൽ ഇപ്പോൾ ഈ വാർത്തക്കെതിരെ പ്രതികരിക്കുകയാണ് അലൻസിയർ.

ഞാനൊരു പാവമാണ് എന്നെ ഒന്ന് വെറുതെ വിടുക ജീവിച്ചു പൊക്കോട്ടെ. കരയേണ്ട സമയത്തു ഞാൻ കരയും, ചിരിക്കേണ്ട സമയത്തു ചിരിക്കും അതാണെന്റെ സ്വഭാവം. ഉമ്മ തരേണ്ട സമയത്തു ഉമ്മ കൊടുക്കും അതിപ്പോൾ മഞ്ജു വാര്യർ ക്കാണെങ്കിൽ പോലും. ഉർവശി ചേച്ചിക്ക് ഞാൻ ഉമ്മ കൊടുത്തു, അതവരുടെ ഉള്ളൊഴുക്ക് എന്ന സിനിമ കണ്ടു എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ടു.

സത്യം പറഞ്ഞാൽ ഇപ്പോൾ വാർത്തകൾ എന്റെ പേരിൽ ആഘോഷിക്കുകയാണ്, കഷ്ടം എന്നെ വെറുതെ വിടു ഞാൻ ജീവിച്ചുപോക്കോളട്ടെ, ഇനിയും എന്റെ പുറകിനെ നടന്നു തോണ്ടി തോണ്ടി എടുക്കേണ്ട, എനിക്കൊന്നും അറിയില്ല അലൻസിയർ പറയുന്നു.