രോഹിത്തിനൊപ്പം ആദ്യമായി ട്രിപ്പിന് പോയപ്പോൾ കഷ്ടകാലത്തിന് അത് സംഭവിച്ചു, എലീന

ബിഗ്‌ബോസ് താരം എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്, ബിഗ് ബോസിൽ വച്ചാണ് തൻറെ പ്രണയത്തെക്കുറിച്ച് എലീന തുറന്നുപറഞ്ഞത്. 6 വര്‍ഷത്തെ പ്രണയം. ഇപ്പോഴും തനിക്ക് പുതുമയാണ്. അതിനിടയിൽ സംഭവങ്ങള്‍ ചിലതൊക്കെ ഉണ്ടായിട്ടുണ്ട്. വിവാഹത്തെ…

ബിഗ്‌ബോസ് താരം എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്, ബിഗ് ബോസിൽ വച്ചാണ് തൻറെ പ്രണയത്തെക്കുറിച്ച് എലീന തുറന്നുപറഞ്ഞത്. 6 വര്‍ഷത്തെ പ്രണയം. ഇപ്പോഴും തനിക്ക് പുതുമയാണ്. അതിനിടയിൽ സംഭവങ്ങള്‍ ചിലതൊക്കെ ഉണ്ടായിട്ടുണ്ട്. വിവാഹത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞപ്പോള്‍ പഠിക്ക് നിനക്ക് ആ പ്രായമല്ല എന്നാണ് അമ്മയും അപ്പനും പറഞ്ഞത്. ഞങ്ങള്‍ ബൈക്കിൽ കറക്കം, പാര്‍ക്കിൽ പോകൽ അങ്ങനെയൊന്നുമില്ലാത്ത പ്രണയമാണ്.

ഒരു ഹെൽത്തി റിലേഷൻഷിപ്പ്. അങ്ങനെ പഠനം തുടര്‍ന്നു.കോളേജ് അവസാന വര്‍ഷം ഒന്നുകൂടി വീട്ടിൽ സൂചിപ്പിച്ചു, രക്ഷയില്ല. അങ്ങനെ ബിഗ് ബോസിന് പോകും മുമ്പ് 2019ൽ ഒരു സര്‍പ്രൈസ് ഞാൻ വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പോയത്. അങ്ങനെ അവിടെ എല്ലാം പരസ്യമാക്കി തിരിച്ചെത്തിയപ്പോള്‍ വീട്ടിൽ വഴക്ക് ആയെന്നും എലീനപറഞ്ഞിരുന്നു.‘ഞാൻ രോഹിത്തിനെ ആദ്യം കണ്ടത് ബാംഗ്ലൂരിൽ വച്ചാണ്. എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടാണ്. ഞാന്‍ ഡിഗ്രിക്കും രോഹിത് ബി.ടെക്കിനും പഠിക്കുകയായിരുന്നു. അങ്ങനെ പ്രേക്ഷകർക്ക് മുൻപിൽ എലീന തന്റെ പ്രണയകഥ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോൾ രോഹിതിനൊപ്പം യാത്ര പോയപ്പോൾ  ‘അമ്മ തന്നെ കയ്യോടെ പൊക്കിയ കഥ പറയുകയാണ് താരം, എലീന പറയുന്നത് ഇങ്ങനെ

രോഹിത്തുമായുള്ള ആദ്യത്തെ യാത്രയെ കുറിച്ചും എലീന പറഞ്ഞിരുന്നു. 2014 ൽ കോളജിൽ പഠിക്കുന്ന സമയത്തായിരുന്നു ആദ്യമായി യാത്ര പോയത്. . ഞങ്ങളുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അമ്മയും അപ്പയും നാട്ടിൽ പോയ സമയത്തായിരുന്നു ഈ യാത്ര . വീട്ടിൽ അറിഞ്ഞാൽ വിടില്ലെന്ന് ഉറപ്പായിരുന്നു. ഒരു സെമിനാറിന്റെ ഭാഗമായി ഹൈദരാബാദിൽ പോകണം എന്നുപറഞ്ഞ് ഞങ്ങൾ പോണ്ടിച്ചേരിലേക്കു പോയത്. കഷ്ടക്കാലം എന്റെ ഫോൺ ഓഫ് ആയി.

ഫോൺ ചാർജായപ്പോൾ അമ്മയെ വിളിച്ചു. ആദ്യം അമ്മ ചോദിച്ചത് സത്യം പറ നീ എവിടെയാണ് എന്നാണ്. നീ തമിഴ്നാട്ടിലാണല്ലോ എന്നായിരുന്നു അമ്മ പറഞ്ഞത്. പിന്നെ സത്യം പറയേണ്ടിവന്നു. വേഗം തിരിച്ചു നാട്ടിൽ വരണമെന്നും പറഞ്ഞു. ട്രിപ് പൊളിഞ്ഞു പിന്നെ ഒന്നു നോക്കിയില്ല നേരേ വീട്ടിലേക്കു പോയി. ഫോൺ ഒാഫ് ആയപ്പോൾ തമിഴിൽ പറയുന്നത് കേട്ടാണ് അമ്മ മനസ്സിലാക്കിയത്. ആദ്യ യാത്ര അങ്ങനെയായി. അന്ന് മനസ്സിൽ കുറിച്ചതാണ് വിവാഹശേഷം രോഹിത്തിനൊപ്പം പോണ്ടിച്ചേരിയിൽ പോയിട്ട് അമ്മയ്ക്ക് സെൽഫി അയച്ചു കൊടുക്കണം എന്നിട്ട് പകരം വീട്ടണം എന്ന്. താരം പറയുന്നു