പുതിയ സന്തോഷത്തിൽ കുക്കുവും ദീപയും, സന്തോഷം പങ്കുവെച്ച് താരദമ്പതികൾ

മഴവിൽ മനോരമയിലെ  d4ഡാൻസിൽ കൂടി മലയാളികൾക്ക് പരിചിതനായ വ്യക്തിയാണ് സുഹൈദ് കുക്കു, കഴിഞ്ഞ വര്ഷം ആയിരുന്നു ഇരുവരുടെയും വിവാഹം, ഇപ്പോൾ ഇരുവരും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചിരിക്കുകയാണ്, കുക്കു തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി സന്തോഷം…

മഴവിൽ മനോരമയിലെ  d4ഡാൻസിൽ കൂടി മലയാളികൾക്ക് പരിചിതനായ വ്യക്തിയാണ് സുഹൈദ് കുക്കു, കഴിഞ്ഞ വര്ഷം ആയിരുന്നു ഇരുവരുടെയും വിവാഹം, ഇപ്പോൾ ഇരുവരും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചിരിക്കുകയാണ്, കുക്കു തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി സന്തോഷം പങ്കുവെച്ചത്, നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തിയിരിയ്ക്കുന്നത്. വീട്ടുകാരുടെ അധികം സപ്പോർട്ട് ഇല്ലാതെയാണ് ഇരുവരും ഒന്നായത്. എന്റെ എല്ലാ ഉയർച്ചകളിലും താഴ്ചകളിലും നീ കൂടെ നിന്ന് എന്നാണ് കുക്കു പ്രിയതമയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് കുക്കുവും ദീപയും ഒരുമിച്ചത്. ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായി സിനിമാലോകത്ത് നിന്നുള്ളവരും എത്തിയിരുന്നു. പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ കരിക്കിലൂടെ ശ്രദ്ധ നേടിയ അനഘ തുടങ്ങിയവര്‍ വിവാഹവിരുന്നില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. 7 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും ഒരുമിച്ചത്. ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് കുക്കുവിന്റെ പ്രണയം പരസ്യമായത്ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു തങ്ങളെന്നും കൂടെ നിന്നവര്‍ക്കും ചേര്‍ത്തുപിടിച്ചവര്‍ക്കും നന്ദിയെന്നും കുക്കു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ഡി ഫോര്‍ ഡാന്‍സില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ കുക്കു ഇതിനകം തന്നെ നിരവധി സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്. ഉപ്പും മുളകിലെ മുടിയനെ അവതരിപ്പിക്കുന്ന റിഷിയുള്‍പ്പടെ നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ച്് എത്തിയിട്ടുള്ളത്.