ഒരിക്കൽ കൂടി…. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല!!

മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റിന്റെ ഓർമകളാണ് സോഷ്യൽ മീഡിയ മുഴുവൻ. അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളും ചിത്രങ്ങളും അനുഭവങ്ങളും ഒക്കെയാണ് ഭൂരിഭാഗവും. സിനിമതാരങ്ങളും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള് അർപ്പിച്ച് പോസ്റ്റുകൾ പ്കുവെയ്ക്കുന്നത്.…

മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റിന്റെ ഓർമകളാണ് സോഷ്യൽ മീഡിയ മുഴുവൻ. അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളും ചിത്രങ്ങളും അനുഭവങ്ങളും ഒക്കെയാണ് ഭൂരിഭാഗവും. സിനിമതാരങ്ങളും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള് അർപ്പിച്ച് പോസ്റ്റുകൾ പ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ ആലപ്പി അഷ്‌റഫ് പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുന്നത്.

ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തിൽ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കൽ കൂടി…. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനില്ക്കും’, എന്നാണ് ഫോട്ടോയ്‌ക്കൊപ്പം സംവിധായകൻ കുറിച്ചിരിക്കുന്നത്.


അതേസമയം അനശ്വര നടൻ ഇന്നസെന്റിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ11.30-വരെ നീണ്ട പൊതുദർശനത്തിന് ശേഷമാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തൃശ്ശൂരിലേക്ക് പുറപ്പെട്ടത്. ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹം അവിടെ പൊതുദർശനത്തിനായി വയ്ക്കും. വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.