തെന്നിന്ത്യയുടെ പ്രിയതാരമാണ് നടന് അല്ലു അര്ജ്ജുന്. ഏറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് അല്ലു അര്ജ്ജുന്. ഇപ്പോഴിതാ തന്റെ കുഞ്ഞിനെ നോക്കുന്ന മെയിഡിന് സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് താരം. അല്ലു അര്‍ഹയുടെ ആയ അശ്വനിയോടൊപ്പമാണ് താരം വീഡിയോയിലെത്തിയിരിക്കുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് കൂടുതല്‍ ഫോളോവേഴ്സ് ലഭിക്കണമെന്നാണ് അശ്വിനിയുടെ ആഗ്രഹം. അത് സാധിച്ചുകൊടുക്കാന്‍ അല്ലു അര്ജുന് വീഡിയോ റെക്കോര്‍ഡ് ചെയ്തു നല്‍കിയത്. ഈ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറി.
അശ്വനിയ്ക്ക് ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനെ കൂട്ടാനായി വിഡിയോ ചെയ്ത് കൊടുത്തിരിക്കുകയാണ് സൂപ്പര്‍ഹീറോ. അശ്വനി താരത്തിനോട് തന്റെ ഫോളോവേഴ്സിനെ കൂട്ടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചത്.
തന്റെ ഇന്‍സ്റ്റാഗ്രാം ചാനലിന് ഫോളോവേഴ്സ് കുറവാണെന്നും സഹായിക്കണമെന്നും പെണ്‍കുട്ടി താരത്തിനോട് പറയുന്നു. ഇപ്പോള്‍ എത്ര ഫോളോവേഴ്സ് ഉണ്ടെന്ന് അല്ലു അര്ജുന് ചോദിക്കുന്നു. അപ്പോള്‍ 13000 എന്നാണ് പെണ്‍കുട്ടിയുടെ മറുപടി. എത്ര ഫോളോവേഴ്സ് വേണമെന്നാണ് ആഗ്രഹം. 30000 എന്ന് പെണ്‍കുട്ടി പറയുന്നു
ഈ വീഡിയോ ഷെയര്‍ ചെയ്താല്‍ ഫോളോവേഴ്സ് കൂടുമെന്ന് ഉറപ്പുണ്ടോയെന്ന് താരം തിരിച്ച് ചോദിക്കുന്നുണ്ട്. ഉറപ്പായും എന്ന് അശ്വനി പറയുന്നുണ്ട് വീഡിയോയില്‍. എങ്കില്‍ നമുക്ക് നോക്കാമെന്ന് അല്ലുവും പറയുന്നു. ഏതായാലും താരത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ അശ്വനിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് കൂടി. ഇപ്പോള്‍ 20000 ആളുകള്‍ അശ്വനിയെ ഫോളോ ചെയ്യുന്നുണ്ട്.
Bunny Boi 😂❤️ – @alluarjun pic.twitter.com/RvNlvolkdh
— Trends Allu Arjun ™ (@TrendsAlluArjun) November 30, 2023
2021ലിറങ്ങിയ പുഷ്പ എന്ന ചിത്രത്തോടെ അല്ലു അര്ജുന് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന പാന്‍ ഇന്ത്യന്‍ താരമായി ശ്രദ്ധേയനായി. പുഷ്പയിലൂടെ മികച്ച നടന്നുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പാന്‍ ഇന്ത്യന്‍ താരങ്ങളില്‍ മുന്‍പന്തിയിലെത്തിയിരിക്കുകയാണ് അല്ലു അര്ജ്ജുന്.’പുഷ്പ’യുടെ രണ്ടാം ഭാഗമാണ് റിലീസിന് തയ്യാറെടുക്കുന്ന അല്ലു അര്‍ജുന്റെ പുതിയ ചിത്രം.