വാമികയ്‌ക്കൊപ്പം യുകെയില്‍ അവധി ആഘോഷിച്ച് വിരുഷ്‌ക!!

ബോളിവുഡിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞ് വാമികയും എത്തിയിരിക്കുകയാണ്. ലോകകപ്പിന് ശേഷം യുകെയില്‍ അവധി ആഘോഷിക്കുകയാണ് താരദമ്പതികള്‍. ലണ്ടനിലെ വിന്റര്‍ വണ്ടര്‍ലാന്‍ഡില്‍ കോഹ്ലിയും അനുഷ്‌കയും മകള്‍ വാമികയ്ക്കൊപ്പം…

ബോളിവുഡിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞ് വാമികയും എത്തിയിരിക്കുകയാണ്. ലോകകപ്പിന് ശേഷം യുകെയില്‍ അവധി ആഘോഷിക്കുകയാണ് താരദമ്പതികള്‍. ലണ്ടനിലെ വിന്റര്‍ വണ്ടര്‍ലാന്‍ഡില്‍ കോഹ്ലിയും അനുഷ്‌കയും മകള്‍ വാമികയ്ക്കൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുകയും ടൂര്‍ണമെന്റിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും കോഹ്ലി നേടിയിരുന്നു.

2013 ലാണ് വിരാട് കോഹ്ലിയും അനുഷ്‌കയും ആദ്യമായി കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയില്‍ തന്നെ കോഹ്ലി പ്രണയത്തിലായെന്നും വെളിപ്പെടുത്തിയിരുന്നു. ഷാമ്പൂ ബ്രാന്‍ഡായ ക്ലിയറിന്റെ പരസ്യത്തില്‍ ഒന്നിച്ച് അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു ഇരുവരും ആദ്യമായി കണ്ടത്.

‘ഞാന്‍ ആദ്യമായി അനുഷ്‌കയെ കണ്ടപ്പോള്‍ പെട്ടെന്നൊരു തമാശയാണ് ഞാന്‍ പൊട്ടിച്ചത്. ഇത്രയും ഉയരമുള്ള ഹീലുള്ള ചെരുപ്പേ കിട്ടിയുള്ളോ എന്നായിരുന്നു എന്റെ ചോദ്യം. കാരണം, ഹീലില്‍ എന്നേക്കാള്‍ ഉയരമുണ്ടായിരുന്നു അനുഷ്‌കയ്ക്ക്’. അനുഷ്‌കയെ ആദ്യമായി കണ്ടപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നേര്‍വസ് ആയിപ്പോയി എന്നും കോഹ്ലി തന്നെ പറഞ്ഞിരുന്നു.

നീണ്ട പ്രണയകാലത്തിന് ശേഷം 2017 ഡിസംബറിലാണ് കോഹ്ലിയും അനുഷ്‌കയും വിവാഹിതതാരയത്. ഇറ്റലിയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. 2021 ജനുവരിയിലാണ് കുഞ്ഞ് വാമികയും എത്തിയത്. ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള സെലബ്രിറ്റി ദമ്പതിമാരില്‍ മുന്നിലാണ് വിരുഷ്‌ക.