‘ജീവിത കാലം ഇനി കൈകൾ കോർത്ത് നടക്കാം…’; അമലയുടെ കൈപിടിച്ച് ജ​ഗത്, ഇരുവരും വിവാഹിതരായി

Published by
Gargi

തെന്നിന്ത്യൻ സൂപ്പർ നായിക അമല പോൾ വിവാഹിതയായി. ജഗത് ദേശായിയാണ് വരൻ. കഴിഞ്ഞ ദിവസം ജ​ഗത് അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അമസ വീണ്ടും വിവാഹതയാകുന്നതിന്റെ വാർത്തകൾ പുറത്ത് വന്നത്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വെച്ചാണ് വിവാഹം എന്നാണ് വരൻ ജഗത് ദേശായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ. രണ്ട് ഹൃദയങ്ങൾ, ഇനി ഒരുമിച്ചെന്നാണ് ഫോട്ടോകൾ പങ്കുവെച്ച് ജഗത് ദേശായി എഴുതിയിരിക്കുന്നത്.

ഇനി ജീവിത കാലം മുഴുവൻ തന്റെ സ്‍ത്രീയുമായി കൈകൾ കോർത്ത് നടക്കുന്നു എന്നും ജഗത് ദേശായി കുറിച്ചു. ആരാധകർ അമലയ്ക്ക് ആശംസകൾ അറിയിക്കുന്നുണ്ട്. ജഗത് ദേശായി പങ്കുവെച്ച പ്രൊപ്പോസൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നേരത്തെ ജഗത് ദേശായി അമലയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു.

ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ അപ്പോൾ മുതൽ പ്രചരിക്കുന്നതാണ്. തമിഴ് സംവിധായകൻ എ എൽ വിജയ്‍ ആണ് അമലയുടെ ആദ്യ ഭർത്താവ്. നടി അമലാ പോളിന്റെയും വിജയ്‍യുടെയും വിവാഹം 2014ലായിരുന്നു നടന്നത്. 2017ൽ അമലാ പോളും വിജയ്‍യും വിവാഹ മോചിതരായി.