ഇത് ഏത് ചിത്രത്തിന്റെ ലൊക്കേഷൻ ആണെന്ന് മനസ്സിലായോ ആ പടം കണ്ടാൽ പറയുമോ ഈ ഫ്രീക്കനാ അഭിനയിച്ചതെന്ന്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനാണ് മമ്മൂക്ക താരത്തിന് ഇപ്പോൾ 70 വയസ് കഴിഞ്ഞെങ്കിലും പ്രായം വെറും അക്കങ്ങൾ ആണെന്ന് മലയാളികളെ കാണിച്ചു തന്ന വ്യക്തിയാണ്. സോഷ്യൽ മീഡിയയിലും മറ്റും താരത്തിന്റെ ചിത്രങ്ങൾ വളരെ…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനാണ് മമ്മൂക്ക താരത്തിന് ഇപ്പോൾ 70 വയസ് കഴിഞ്ഞെങ്കിലും പ്രായം വെറും അക്കങ്ങൾ ആണെന്ന് മലയാളികളെ കാണിച്ചു തന്ന വ്യക്തിയാണ്. സോഷ്യൽ മീഡിയയിലും മറ്റും താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു പഴയകാല ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്. മുണ്ട് മടക്കി കുട്ടി കൂളിംഗ് ഗ്ലാസും വെച്ച് നിൽക്കുന്ന ചിത്രമാണ് വൈറൽ ചിത്രത്തിൽ സംവിധായൻ ഭരതനയും കാണാം. ചിത്രത്തിന് നിരവധി അഭിപ്രായങ്ങൾ ആണ് വരുന്നത്. ഈ സിനിമ കണ്ടാൽ പറയുമോ ഈ ചുള്ളനാ അഭിനയിച്ചത് എന്നും മറ്റുള്ള രസകരമായ കമന്റ് ആണ് വരുന്നത്.

എ കെ ലോഹിതദാസ് രചിച്ച് ഭരതൻ സംവിധാനം ചെയ്ത് 1991 -ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം അമരം ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് ഇത്. മമ്മൂട്ടി, മാതു, കെ പി എ സി ലളിത, അശോകൻ, മുരളി, ചിത്ര, കുതിരവട്ടം പപ്പു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ജോൺസണാണ്, ഗാനങ്ങൾ രവീന്ദ്രന്റേതാണ്.