പൂക്കാലം വരവായി പരമ്പര അവസാനിപ്പിക്കുന്നു, വേദനയോടെ മിനിസ്ക്രീൻ പ്രേക്ഷകർ

സീ കേരളത്തിലെ ഹിറ്റ് പരമ്പരകളിൽ ഒന്നാണ് പൂക്കാലം വരവായി, 2019 ജൂലൈ ഒന്നിനാണ് പൂക്കാലം വരവായി ആദ്യപ്രദർശനത്തിനെത്തിയത്. അന്നു മുതൽ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളുടെ കൂട്ടത്തില്‍ റേറ്റിംഗുകളില്‍ ഇടം പിടിച്ചിരുന്നു ഈ പരമ്പര,ആദ്യ…

സീ കേരളത്തിലെ ഹിറ്റ് പരമ്പരകളിൽ ഒന്നാണ് പൂക്കാലം വരവായി, 2019 ജൂലൈ ഒന്നിനാണ് പൂക്കാലം വരവായി ആദ്യപ്രദർശനത്തിനെത്തിയത്. അന്നു മുതൽ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളുടെ കൂട്ടത്തില്‍ റേറ്റിംഗുകളില്‍ ഇടം പിടിച്ചിരുന്നു ഈ പരമ്പര,ആദ്യ കാഴ്ച മുതൽ വിദ്വേഷത്തിൻെറ മുള്ളമ്പുമായി പരസ്പരം പോരടിക്കുകയും പിന്നീട് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വിവാഹം കഴിക്കേണ്ടി വരികയും ശേഷം പരസ്പരം മനസ്സിലാക്കുകയും പ്രണയത്തിലാവുകയും ചെയ്യുന്ന രണ്ട് പേരുടെ കഥയാണ് ‘പൂക്കാലം വരവായി’ അവതരിപ്പിക്കുന്നത്. മൃദുല വിജയിയും അരുൺ ജി രാഘവനുമാണ് കേന്ദ്രകഥാപാത്രങ്ങളായ അഭിമന്യുവും സംയുക്തയുമായി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. പരമ്പരയിൽ ഇവർക്ക് പുറമെ നിരഞ്ജൻ, ആരതി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.’

അടുത്തിടെ പരമ്പരയിൽ നിന്നും ആരതി പിന്മാറുന്നു പരമ്പരയിലെ സപ്തതി ആയി പ്രേക്ഷകരുടെ മനസ്സിൽ എത്തിയ താരം ആയിരുന്നു ആരതി സോജൻ, മഞ്ഞുരുകും കാലത്തിലെ രമ്യ , ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായി എന്ന പരമ്പരയിലെ സപ്തതി അങ്ങനെ നിരവധി പരമ്പരയില്‍ മറക്കാത്ത കഥാപാത്രങ്ങള്‍ ആരതി സമ്മാനിച്ചിരുന്നു, ആരതിയുടെ പിന്മാറ്റം എല്ലാവരെയും വേദനിപ്പിച്ചിരുന്നു, ഇപ്പോൾ പരമ്പര പ്രേമികൾക്ക് വീണ്ടും സങ്കടകരമായ ഒരു വാർത്ത എത്തിയിരിക്കുകയാണ്, പരമ്ബര ഉടൻ അവസാനിക്കും എന്നാണ് ചാനൽ പുറത്ത് വിട്ട പുതിയറിപ്പോർട്ട് .

സെപ്റ്റംബർ 26 നാകും ക്ലൈമാസ് സംപ്രേക്ഷണം ചെയ്യുക. പരമ്പര അവസാനിക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സീരിയലിന ചുറ്റിപ്പറ്റിയുള്ള ചർച്ച ആരംഭിച്ചിട്ടുണ്ട്. കൂടാതെ പ്രിയപ്പെട്ട താരങ്ങളെ മിസ് ചെയ്യുമെന്നും ആരാധകർ പറയുന്നുണ്ട്. അഭിമന്യുവിന്റെയും സംയുക്തയുടെയും ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. അപ്രതീക്ഷിതമായിട്ടാണ് അഭിയുടെ ജീവതത്തിലേയ്ക്ക് സംയുക്ത എത്തുന്നത്. പരമ്പരയുടെ അവസാനം ഇരുവരും ഒന്നിക്കുമ്മ എന്നാണ് എല്ലാവരും പറയുന്നത്