ആ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് അമ്പിളി, എന്നും ഇങ്ങനെ ആയിരിക്കട്ടെ എന്ന് ആരാധകർ

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ്  അമ്പിളി ദേവി. എന്നാൽ നടിയുടെ വിവാഹ ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ മലയാളികളെ ഒരുപാട് വേദനിപ്പിചിരുന്നു. ആദ്യ വിവാഹ ജീവിതത്തില്‍ ചില പൊരുത്തക്കേുകള്‍ ഉണ്ടായ ശേഷം…

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ്  അമ്പിളി ദേവി. എന്നാൽ നടിയുടെ വിവാഹ ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ മലയാളികളെ ഒരുപാട് വേദനിപ്പിചിരുന്നു. ആദ്യ വിവാഹ ജീവിതത്തില്‍ ചില പൊരുത്തക്കേുകള്‍ ഉണ്ടായ ശേഷം വിവാഹ മോചിതയായ അമ്പിളി നടന്‍ ആദിത്യനെ വിവാഹം ചെയ്തു.എന്നാല്‍ ആ തീരുമാനം ഏറ്റവും തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞത് ഈ അടുത്ത കാലത്താണ്.

സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വിശ്രമത്തിലാണെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമായിരുന്നു താരം പറഞ്ഞത്.

എന്നാൽ ആ ദാമ്പത്യം അതികം വൈകാതെ അവസാനിച്ചു, തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അദ്ദേഹം തന്നെ തകർക്കുക ആണെന്നുമാണ് അമ്പിളി പറഞ്ഞത്, ഇതേതുടർന്ന് നിരവധി പ്രശ്നങ്ങൾ ആണ് ഉണ്ടായത്, ഒടുവിൽ ആദിത്യൻ ആത്മഹത്യക്ക് വരെ ശ്രമിച്ചു, ഇപ്പോൾ താരം ആദിത്യനു നേരെ കേസ് കൊടുത്തിരിക്കുകയാണ്, സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് പറഞ്ഞാണ് അമ്പിളി ആദിത്യന് നേരെ കേസ് കൊടുത്തത്. ഈ പ്രശ്‌നങ്ങൾക്കെല്ലാം ശേഷം താരം വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുക ആയിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് അമ്പിളി.

തന്റെ മകന് ഫസ്റ്റ് മിഡ് എക്സാമില്‍ മുഴുവന്‍ മാര്‍ക്ക് നേടിയത്തിനു ക്ലാസ് ടീച്ചറും അക്കാദമിക് കോഡിനേറ്ററും സമ്മാനം നല്‍കുന്നതിന്റെ  ഫോട്ടോയാണ് അമ്പിളി പങ്കുവെച്ചിരിക്കുന്നത്, നിരവധി പേരാണ് അമ്പിളിയുടെ ചിത്രത്തിന്  കമെന്റുമായി എത്തുന്നത്, ഈ സന്തോഷം എന്നും നിങ്ങളിൽ ഉണ്ടാകട്ടെ എന്നാണ് ആരാധകർ അമ്പിളിയോട് പറയുന്നത്. അമര്‍നാഥ് എന്നാണ് പേരെങ്കിലും അപ്പുവെന്നാണ് അമ്പിളിയും കുടുംബവും മകനെ വിളിക്കുന്നത്. നവംബറിലായിരുന്നു അപ്പുവിന് കൂട്ടായി കുഞ്ഞനിയനെത്തിയത്