‘ഇനി ഒരുത്തിയുടെ കഴുത്തില്‍ കൂടി അയാള്‍ താലികെട്ടുമോ? വീഡിയോയുമായി അമ്പിളി

സിനിമാ-സീരിയല്‍ രംഗത്ത് ഒരേ പോലെ അഭിനയമികവ് പുലര്‍ത്തിയ താരമാണ് അമ്പിളി ദേവി. ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ് നടി. താരം രണ്ടാമത് വിവാഹതയായതും വിവാഹ മോചന വാര്‍ത്തകളുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. നടന്‍ ആദിത്യന്‍…

സിനിമാ-സീരിയല്‍ രംഗത്ത് ഒരേ പോലെ അഭിനയമികവ് പുലര്‍ത്തിയ താരമാണ് അമ്പിളി ദേവി. ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ് നടി. താരം രണ്ടാമത് വിവാഹതയായതും വിവാഹ മോചന വാര്‍ത്തകളുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. നടന്‍ ആദിത്യന്‍ ജയനുമായി വളരെ പെട്ടെന്നാണ് അമ്പിളി വിവാഹിതയാവുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമതൊരു കുഞ്ഞിന് കൂടി നടി ജന്മം കൊടുക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ ഇരുവരും ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

കലോത്സവ വേദിയില്‍ നിന്നുമാണ് അമ്പിളി ദേവി അഭിനയത്തിലേക്കെത്തുന്നത്. സിനിമയിലും സീരിയലിലുമൊക്കെ സജീവ സാന്നിധ്യമാവുകയും ചെയ്തിരുന്നു. എന്നാല്‍ 2009 ല്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അമ്പിളി അഭിനയത്തില്‍ നിന്നും മാറി നിന്നത്. സീരിയലിലും മറ്റുമായി ക്യാമറമാനായി ജോലി ചെയ്യുന്ന ലോയലുമായിട്ടാണ് അമ്പിളി വിവാഹിതയാവുന്നത്. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം 2018 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ആദ്യ ബന്ധത്തില്‍ ജനിച്ച മകന്‍ അമര്‍നാഥും ആദിത്യന്‍ ജയനില്‍ നിന്നും ജനിച്ച മകന്‍ അപ്പുവും അമ്പിളിയുടെ കൂടെയാണ്.

രണ്ടാം വിവാഹത്തിനു ശേഷം അമ്പിളി വിവാഹത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. ഇടവേളയ്ക്ക് ശേഷം താരം വീണ്ടും അഭിനയത്തില്‍ സജീവമാവുകയും ചെയ്തു. നിലവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ, സൂര്യ ടിവിയിലെ മനസിനക്കരെ, കനല്‍പ്പൂവ് എന്നിങ്ങനെയുള്ള സീരിയലുകളിലാണ് അമ്പിളി അഭിനയിക്കുന്നത്. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും അമ്പിളി ചെയ്ത ഒരു റീല്‍സ് വീഡിയോയാണ് വൈറലാവുന്നത്. അതിന് താരം നല്‍കിയ തലക്കെട്ടും ശ്രദ്ധിക്കപ്പെട്ടു. ഗോഡ് ഫാദര്‍ എന്ന ചിത്രത്തില്‍ നടി കെ പി എസ് ലളിതയുടെ ഒരു രംഗമാണ് അമ്പിളി പുനരാവിഷ്‌കരിച്ചത്. ‘ഇനി ഒരുത്തിയുടെ കഴുത്തില്‍ കൂടി അയാള്‍ താലികെട്ടുമോ എന്ന തലക്കെട്ടോടു കൂടെയാണ് അമ്പിളി വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.

 

View this post on Instagram

 

A post shared by Ambili Devi (@deviambili)