ഏഴുമാസം ആയി, സന്തോഷ വതിയായി അമ്പിളി ദേവിയും കുടുംബവും, വീഡിയോ ഏറ്റെടുത്ത് ആരാധകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും…

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വിശ്രമത്തിലാണെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമായിരുന്നു താരം പറഞ്ഞത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് അമ്പിളി ദേവിയുടെ ജീവിതം തകർക്കുന്ന രീതിയിൽ ഉള്ള സംഭവങ്ങൾ ആയിരുന്നു നടന്നത്, തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അദ്ദേഹം തന്നെ തകർക്കുക ആണെന്നുമാണ് അമ്പിളി പറഞ്ഞത്, ഇതേതുടർന്ന് നിരവധി പ്രശ്നങ്ങൾ ആണ് ഉണ്ടായത്, ഒടുവിൽ ആദിത്യൻ ആത്മഹത്യക്ക് വരെ ശ്രമിച്ചു, ഇപ്പോൾ താരം ആദിത്യനു നേരെ കേസ് കൊടുത്തിരിക്കുകയാണ്, സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് പറഞ്ഞാണ് അമ്പിളി ആദിത്യന് നേരെ കേസ് കൊടുത്തത്. ഈ പ്രശ്‌നങ്ങൾക്കെല്ലാം ശേഷം താരം വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുക ആയിരുന്നു.

ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, അമ്മയ്ക്ക് തുല്യം അമ്മ മാത്രം അർജുൻ മോന് 7 മാസം, വെളുപ്പിന് ഒരു മണിക്ക് അമ്മുമ്മയുടെ തോളിൽ കിടന്ന് മോന് പാട്ട് കേൾക്കണം കൂട്ടിനു ഉറങ്ങാതെ അപ്പു ചേട്ടനും. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ, എന്നാണ് താരം കുറിച്ചത്.

നിരവധി ആരാധകർ ആണ് അമ്പിളിക്ക് പിന്തുണ നൽകി രംഗത്ത് എത്തിയത്. ‘മുന്നോട്ടു പോവൂ ധൈര്യമായി എല്ലാവരും കൂടെ ഉണ്ട്. നന്നായിട്ടുണ്ട് ജീവിതത്തിൽ ഒരുപാട് പ്രശ്നം വരും അതിനെയെല്ലാം അതിജീവിച്ചു മുൻപോട്ട് പോകണം അതിനുള്ള ധൈര്യം ഉണ്ടാകട്ടെ. ഇനിയുള്ള ജീവിതം സന്തോഷവും, സമാധാനവും ഉള്ളത് ആവട്ടെ. രണ്ട് പൊന്നുംകുടം പോലുള്ള മക്കളില്ലേ അമ്പിളി ഒരു തിന്മയും വരില്ല ഐശ്വര്യമേ ഉണ്ടാകൂ. എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് അമ്പിളിക്ക് ലഭിക്കുന്നത്.

https://www.facebook.com/permalink.php?story_fbid=1617488148640177&id=100011370227627&__cft__[0]=AZUi2tUaK4v-Or_8EfCHQ6N3Ovjgz_rpz5CenuKAeVrBO9Dd2lAssJklu6Me8PgRm-ZPE3jeNmCjBM1w7u_NkHmLdbUamsLUWsr0IvIjtyPXnprpLkFwO9iUsb9iXAPKvTdat9FWv5Q_2eGTlOWAn6X-&__tn__=%2CO%2CP-R