കഥയറിയാതെ സൂര്യൻ താമരയെ കൈവെടിഞ്ഞുവെന്ന് അമ്പിളി ദേവി, കാര്യം തിരക്കി പ്രേക്ഷകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും…

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്. സോഷ്യൽ മീഡിയയിൽ അമ്പിളിയും ആദിത്യനും വളരെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്, മക്കളുടെ പിറന്നാളും വിവാഹ വാര്ഷികവും എല്ലാം ഇവർ ആഘോഷം ആകാറുണ്ട്,

ഇതിന്റെയൊക്കെ ചിത്രങ്ങൾ പങ്കുവെച്ചും ഇരുവരും എത്താറുണ്ട്. ഇപ്പോൾ മഴയെത്തും മുൻപേ സിനിമയിലെ ഗാനം പങ്ക് വച്ചുകൊണ്ടാണ് അമ്പിളി എത്തിയിരിക്കുന്നത്. ‘കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ’, എന്ന വരികൾ ചേർത്തുകൊണ്ടുള്ള വീഡിയോയ്ക്ക് ‘ജീവിതം’, എന്ന ക്യാപ്‌ഷൻ ആണ് അമ്പിളി നൽകിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു കമെന്റുമായി എത്തുന്നത്,  സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കും എന്നൊക്കെയാണ് താരത്തിന്റെ പോസ്റ്റിനു ആരാധകർ നൽകുന്ന കമെന്റുകൾ, നിമിഷ നേരം കൊണ്ടാണ് അമ്പിളിയുടെ പോസ്റ്റ് വൈറലായത്

 

2019 ജനുവരിയിലായിരുന്നു ആദിത്യന്‍ ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് പിന്നാലെ ഇരുവര്‍ക്കും വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ എല്ലാം മറികടന്ന് മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് പ്രേക്ഷകരുടെ പ്രിയ താരദമ്പതിമാര്‍.സിനിമ സീരിയൽ താരങ്ങളായ അമ്പിളിയും ആദിത്യനും ജീവിതത്തിൽ ഒന്നിച്ചത് രണ്ടു വർഷം മുൻപ് ആയിരുന്നു. ഇരുവരുടെയും വിവാഹവും, കുഞ്ഞിന്റെ ജനനവും ഒക്കെ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ വരെ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.

 

https://www.facebook.com/permalink.php?story_fbid=1599888587066800&id=100011370227627&__cft__[0]=AZUK31-Ivm5SpqxeQk7CtcdrlE0-hcHant3JpEpxmiee4mCWWwt4P9wj9FWWJI95nSX-e9-qR_myi7MS1czSyLgFGj6GqEPAEsXqB672II-INTlgdJM956U87cUqMN9tl6ZGKdI73hD9ltD28I2K7dhB&__tn__=%2CO%2CP-R