അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യൻ, സി.സി ടി.വി ദൃശ്യം പുറത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് അമ്പിളി ദേവിയുടെയും ആദിത്യന്റെയും. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞ് അമ്പിളിയാണ് ആദ്യം രംഗത്ത് എത്തിയത്. തന്നിൽ നിന്നും ആദിത്യൻവിവാഹ…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് അമ്പിളി ദേവിയുടെയും ആദിത്യന്റെയും. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞ് അമ്പിളിയാണ് ആദ്യം രംഗത്ത് എത്തിയത്. തന്നിൽ നിന്നും ആദിത്യൻവിവാഹ മോചനം ആവശ്യപെടുന്നു, തന്നെ ഭീഷണി പെടുത്തുന്നു തുടങ്ങിയ കാര്യങ്ങൾ ആണ് അമ്പിളി ദേവി പുറത്ത് വിട്ടത്, പിന്നാലെ ആദിത്യന് രംഗത്ത് എത്തി, അമ്പിളി പറയുന്നത് കളവാണ്, അമ്പിളി തന്നെ ചതിക്കുകയാണ്, മറ്റൊരാളുമായി അമ്പിളിക്ക് ബന്ധമുണ്ട് എന്നൊക്കെയുള്ള ആരോപണങ്ങൾ ആണ് ആദിത്യൻ അമ്പിളിക്ക് നേരെ ഉയർത്തിയത്. കുറെ തെളിവുകളും ആദിത്യൻ പുറത്ത് വിട്ടിരിക്കുന്നു, കാൾ റെക്കോർഡും ചാറ്റിന്റെ സ്ക്രീൻ ഷോട്ടും ഒക്കെയാണ് ആദിത്യൻ പുറത്ത് വിട്ടത്.

ഇപ്പോൾ അമ്പിളി ദേവിയുടെ വീട്ടിൽ എത്തി ഭീഷണി ഉയർത്തുന്ന ആദിത്യന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് താരം, സിസി ടി വി ദൃശ്യങ്ങൾ ആണ് അമ്പിളി പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ 23 ന് വൈകിട്ട് ആണ് ആദിത്യൻ അമ്പിളിയുടെ വീട്ടിൽ എത്തി ഭീഷണി ഉയർത്തിയത്. വീട്ടിൽ എത്തി കത്തി കാണിച്ചു എല്ലാവരെയും കൊല്ലും എന്ന് ഭീഷണി പെടുത്തി, അപ്പുവിന് കൊണ്ടുവന്ന വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു എന്നും അമ്പിളി  പറയുന്നു. ദൃശ്യത്തിൽ ആദിത്യൻ ഗേറ്റിൽ ആഞ്ഞ് ചവിട്ടുന്നത് കാണാം. എനിക്കും മക്കൾക്കും വസ്ത്രങ്ങൾ വാങ്ങി തരുന്നത് കൊണ്ടാണ് തനിക്ക് കടം കൂടിയത് എന്ന് ആദിത്യൻ തന്നോട് പറഞ്ഞതായി അമ്പിളി പറയുന്നു.

അത് പറഞ്ഞപ്പോൾ വിഷമം ഉണ്ടായി, അപ്പുവിന് വസ്ത്രവുമായി എത്തിയ സമയത്ത് ഞാൻ പറഞ്ഞു ചേട്ടൻ അപ്പുവിന് വസ്ത്രം വാങ്ങി കാശ് കളയണ്ട അവനു വാങ്ങി കൊടുക്കാൻ ഞാനുണ്ട്, ഇളയ ആൾക്ക് വാങ്ങി കൊടുക്ക് എന്ന്. ഇത് ആളിൽ ദേഷ്യം ഉണ്ടാക്കി, വസ്ത്രം പുറത്തേക്ക് എടുത്ത് എറിഞ്ഞു, ഗേറ്റിൽ ആഞ്ഞ് ചവിട്ടി, പോക്കെറ്റിൽ നിന്നും കത്തി ഊരി എല്ലാവരെയും കുത്തും കൊല്ലും എന്നൊക്കെ പറഞ്ഞു എന്ന് അമ്പിളി പറയുന്നു. ആദിത്യൻ പോക്കെറ്റിൽ നിന്നും കത്തി ഊരുന്നതും പിന്നെ അത് താഴെ ഇടുന്നതും വീഡിയോയിൽ കാണാൻ കഴിയും