Film News

അവരുള്ളത് കൊണ്ട് മാത്രമാണ് എന്റെ കുഞ്ഞ് ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്-സജ്‌ന ഫിറോസ്

ബിഗ്‌ബോസ്  ഷോയിൽ കൂടി മലയാളികൾക്ക് ഏറെ പരിചിതമായ താരങ്ങൾ ആണ് സജ്നയും ഫിറോസും, ബിഗ്‌ബോസ് ഷോയിൽ ഇരുവർക്കും വലിയ പിന്തുണ തന്നെ ഉണ്ടായിരുന്നു, വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഇരുവരും ഷോയിൽ എത്തിയത്, ഷോയിൽ എത്തിയ ആദ്യ നാളുകളിൽ ഇരുവരെയെയും പ്രേക്ഷകർ വെറുത്തിരുന്നു, എന്നാൽ പതിയെ ഇരുവരും പ്രേക്ഷരുടെ ഇഷ്ടം നേടിയെടുത്തു, ബിഗ്‌ബോസ് വിജയികൾ ഇവരാകും എന്നു വരെ പ്രേക്ഷകർ പറഞ്ഞിരുന്നു. തന്റെ ഭർത്താവിനെ ഒരിക്കലും താഴ്ത്തി പറയാത്ത ഒരു ഭാര്യ ആണ് സജ്ന.  എല്ലായിപ്പോഴും ഭർത്താവിനെ പുകഴ്ത്തി മാത്രമേ സജ്‌ന സംസാരിക്കാറുള്ളു. ടാസ്കുകളിലൊക്കെ മറ്റു മത്സരാർത്ഥികളെക്കാളും ഫിറോസ് ഖാനെക്കാളും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോഴും അതിൽ അഹങ്കരിക്കുകയോ അതിരു കടന്നു സംസാരിക്കുകയോ ചെയ്തിട്ടില്ല. പല പൊതു സംസാര വേളകളിലും സജ്നയ്ക്ക് സംസാരിക്കാനുള്ള അവസരം പോലും ഫിറോസ് ഖാൻ നിഷേധിച്ചിട്ടുണ്ട്. എന്നിരുന്നാലും സജ്‌ന ഫിറോസിനെ കുറ്റം പറയുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല.

തന്റെ ആദ്യ ഭർത്താവിൽ നിന്നും താൻ നേരിട്ട പ്രശ്നങ്ങൾ സജ്‌ന ഷോയിൽ പറഞ്ഞിട്ടുണ്ട്, ഒരുപാട് വേദന സഹിച്ചാണ് സജ്ന ഇവിടെ വരെ എത്തിയത്, പ്രസവ കഴിഞ്ഞ് അധികം വൈകാതെ അടിവയറ്റിൽ ചവിട്ട് വരെ സജ്ഞക്ക് ലഭിച്ചിട്ടുണ്ട്. സജ്നയുടെ ആദ്യ ഭർത്താവ് മദ്യത്തിനും മയക്ക് മരുന്നിനും അടിമ ആയിരുന്നു.  ലവ് മാര്യേജ് ആയതുകൊണ്ട് ഇതൊന്നും  സജ്ന വീട്ടിൽ പറഞ്ഞിരുന്നില്ല. എന്റെ ഉമ്മയ്ക്ക് ഇതറിഞ്ഞാൽ വലിയ വിഷമാകും എന്നുള്ളതുകൊണ്ട് സഹിച്ചു നിന്നു.കുറച്ച് നാൾ കഴിഞ്ഞ് സജ്‌ന ഗർഭിണി ആയി, കുഞ്ഞ് ജനിക്കുമ്പോൾ എല്ലാം ശെരിയാകും എന്ന് സജ്‌ന കരുതിയിരുന്നു, എന്നാൽ അവിടെയും തനിക്ക് സങ്കടം മാത്രമാണ് ഉണ്ടായത് എന്ന് സജ്ന, താരം പറയുന്നത് ഇങ്ങനെ,

കുടുംബത്തിൽ എല്ലാം പെൺകുട്ടികൾ ആയതുകൊണ്ടാകാം പുള്ളിക്കാരൻ മകളെ കണ്ടപ്പോൾ പറഞ്ഞത് ആൺകുട്ടിയെയാണ് ഇഷ്ട്ടമെന്നാണ്. ഇത് പെണ്കുട്ടിയല്ലേ എന്ന് ചോദിക്കുകയും ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു ഡെലിവെറിക്ക് കയറാൻ നേരത്ത് സ്വിച്ച് മാറിപ്പോയി . ആൺ കുട്ടിക്ക് പകരം പെൺകുട്ടിയുടെ സ്വിച്ചിൽ ഞാൻ ഞെക്കിപ്പോയെന്ന് . അത് കേട്ടയുടനെ അദ്ദേഹം ഒറ്റ അടിയായിരുന്നു. ഞാൻ അവിടെ നിന്നും വീണുപോയി. ആ സമയത്ത് ഉമ്മയൊക്കെ പുറത്തുനിൽപ്പുണ്ട്. ഇതൊന്നും വിഷയമാക്കാതെ ഞാൻ മാനേജ് ചെയ്തു മുന്നോട്ട് പോയി. ഒന്നും നടന്നില്ലെന്ന ഭാവത്തിൽ ചിരിച്ചു. മകൾക്കൊരു മുപ്പത് ദിവസം കൂടിയയായപ്പോൾ പുള്ളി ഭയങ്കരമായി കുടിച്ചിട്ട് വന്നു കുഞ്ഞിനെ വേണ്ട ഞാൻ കൂടെ ചെല്ലണമെന്നുപറഞ്ഞ് വഴക്കുണ്ടാക്കി പുള്ളിയുടെ കൈയിലായിരുന്നു കുഞ്ഞ് . അയാൾ മുറ്റത്തുള്ള കിണറ്റിനരികിലേക്ക് പോയി “നീ ഇപ്പോൾ എന്റെ കൂടെ വന്നില്ലെങ്കിൽ കുഞ്ഞിനെ ഞാൻ കിണറ്റിൽ ഇടും…” എന്നുപറഞ്ഞ്.

പെട്ടന്ന് എന്റെ വീടിനടുത്തു താമസിക്കുന്നയാൾ കുഞ്ഞിനെ പിടിച്ചെടുത്തു. എന്റെ കുഞ്ഞ് ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം അവരാണ്. അന്നവിടെ വലിയ പ്രശ്നമായി പ്രണയിക്കുമ്പോൾ ഭർത്താവ് അങ്ങനെ ആയിരിക്കണം , ഇനങ്ങനെയായിരിക്കണം.. എന്നൊക്കെ നമ്മൾ ചിന്തിക്കും . പക്ഷെ അന്നത്തെ ദിവസം പുള്ളിയെ എനിക്ക് വേണ്ട എന്നുള്ള ആ വലിയ തീരുമാനം അത് ഞാനെടുത്തു. അങ്ങനെയാണ് ഡിവോഴ്സ് സംഭവിക്കുന്നത്. എന്നാണ് സജ്‌ന പറയുന്നത്

Trending

To Top