അഭിനയത്തിൽ നിന്നും താൽക്കാലികമായി ഒരു ഇടവേള എടുക്കുന്നു, തുറന്നു പറഞ്ഞ് അമ്പിളി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും…

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്.

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വിശ്രമത്തിലാണെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമായിരുന്നു താരം പറഞ്ഞത്.എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് അമ്പിളി ദേവിയുടെ ജീവിതം തകർക്കുന്ന രീതിയിൽ ഉള്ള സംഭവങ്ങൾ ആയിരുന്നു നടന്നത്, തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അദ്ദേഹം തന്നെ തകർക്കുക ആണെന്നുമാണ് അമ്പിളി പറഞ്ഞത്, ഇതേതുടർന്ന് നിരവധി പ്രശ്നങ്ങൾ ആണ് ഉണ്ടായത്, ഒടുവിൽ ആദിത്യൻ ആത്മഹത്യക്ക് വരെ ശ്രമിച്ചു, ഇപ്പോൾ താരം ആദിത്യനു നേരെ കേസ് കൊടുത്തിരിക്കുകയാണ്, സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് പറഞ്ഞാണ് അമ്പിളി ആദിത്യന് നേരെ കേസ് കൊടുത്തത്.

ഈ പ്രശ്‌നങ്ങൾക്കെല്ലാം ശേഷം താരം വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുക ആയിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അമ്പിളി ദേവിക്ക് എതിരായി കോടതി വിധി വന്നത്, ആദിത്യൻ കോടതിയിൽ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് താരത്തിനെതിരെ കോടതി വിധി വന്നത്, ആദിത്യന് എതിരെ സമൂഹ മാധയമങ്ങളിൽ ഒന്നും പറയരുത് എന്നും കോടതി വിധിയിൽ പറയുന്നു. എന്നാൽ ഇപ്പോൾ പുതിയൊരു തീരുമാനവുമായി താരം എത്തിയിരിക്കുകയാണ്. മ്പിളിദേവി അഭിനയ ജീവിതം നിർത്തുകയാണ് എന്ന് വാർത്ത പുറത്ത് വന്നിട്ടുണ്ട്.തൻ്റെ ചെറിയ കുട്ടിയെയും കൊണ്ട് നിലവിലത്തെ സാഹചര്യത്തില്‍ അഭിനയിക്കാന്‍ പോകാന്‍ എളുപ്പമല്ലെന്നും അമ്പിളി പറയുന്നു. തന്‍റെ കുട്ടിയുടെ സുരക്ഷ കൂടി മുന്‍ നിര്‍ത്തിയാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് അമ്പിളി തുറന്ന് പറയുന്നു.ഈ ഒരു കാലയളവിന് ഉള്ളിൽ തന്നെ താരം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.