പാടാത്ത പൈങ്കിളിയിൽ ഇനി ദേവയായി എത്തുന്നത് ശ്രീനിഷ് ? റിപ്പോർട്ടുകൾ പുറത്ത്

മിനിസ്ക്രീനിൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് പാടാത്ത പൈങ്കിളി, മികച്ച റേറ്റിംഗിൽ പരമ്പര മുന്നോട്ട് പോകുകയാണ്, നിരവധി ആരാധകരാണ് പരമ്പരക്ക് ഉള്ളത്, ചെറിയ സമയത്തിനുള്ളില്‍ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ പരമ്ബരയ്ക്ക് കഴിഞ്ഞിരുന്നു. പാടാത്ത പൈങ്കിളിയിലെ താരങ്ങള്‍…

മിനിസ്ക്രീനിൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് പാടാത്ത പൈങ്കിളി, മികച്ച റേറ്റിംഗിൽ പരമ്പര മുന്നോട്ട് പോകുകയാണ്, നിരവധി ആരാധകരാണ് പരമ്പരക്ക് ഉള്ളത്, ചെറിയ സമയത്തിനുള്ളില്‍ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ പരമ്ബരയ്ക്ക് കഴിഞ്ഞിരുന്നു. പാടാത്ത പൈങ്കിളിയിലെ താരങ്ങള്‍ ഇന്ന് മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്.  പരമ്പരയിലെ നായക വേഷം അവതരിപ്പിക്കുന്നത് നടൻ സൂരജ് ആണ്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കൻ സൂരജിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ സൂരജ് പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരോട് പങ്കുവെക്കാറുമുണ്ട്, ദേവയായി എത്തിയിരുന്നത് ടിക് ടോക് സ്റ്റാറും മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ് സൺ ആയിരുന്നു. എന്നാൽ ഇപ്പോൾ നടൻ പരമ്പരയിൽ നിന്നും പിന്മാറി എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ആണ് നടക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ മറ്റൊന്നാണ്, പാടാത്ത പൈങ്കിളിയിൽ ഇനി ദേവയായി എത്തുന്നത് നടൻ ശ്രീനിഷ് ആണെന്നും പറയുന്നുണ്ട്,  കാരണം ശ്രീനീഷ് അഭിനയിച്ചിരുന്നു സീ കേരളം സംപ്രേക്ഷണം ചെയ്ത സത്യ എന്ന പെൺകുട്ടി അവസാനിച്ചിരിക്കുകയാണ്.

നടന്റെ പേര് ഉയരുമ്പോൾ മറ്റു ചിലർ ഈ സാധ്യത തള്ളിയിരിക്കുകയാണ്. പെട്ടെന്ന് ഈ കഥപാത്രത്തിലേയ്ക്ക് മറ്റൊരാളെ കൊണ്ട് വരില്ലെന്നാണ് മറ്റുചിലർ പറയുന്നത്. കാരണം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സീരിയൽ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ സൂരജിന് പകരം ഒരു പുതുമുഖത്തെയായിരിക്കും കൊണ്ട് വരുകയെന്നും ആരാധകർ പറയുന്നു. എന്നാൽ ഇതു സംബന്ധമായ ഒരു അറിയിപ്പും ഇത് വരെ സീരിയൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.കഴിഞ്ഞ ദിവസം താൻ പരമ്പരയിൽ നിന്നും പിന്മാറാനുള്ള കാരണം താരം പറഞ്ഞിരുന്നു, തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് നൽകിയ കമന്റിലൂടെയാണ് സൂരജ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.