ബച്ചന്റെ ആഡംബര ബംഗ്ലാവ് വാടകയ്ക്ക് നല്‍കി, പ്രതിമാസം 18.9 ലക്ഷം രൂപ വാടക

അമിതാഭ് ബച്ചന്റെ താരകുടുംബം എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്. ഇവരുടെ കുടുംബവിശേഷങ്ങള്‍ സേഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്റെ ബിഗ് ബി 79 ാം പിറന്നാള്‍ ആഘോഷിച്ചത്. ഒരു…

അമിതാഭ് ബച്ചന്റെ താരകുടുംബം എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്. ഇവരുടെ കുടുംബവിശേഷങ്ങള്‍ സേഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്റെ ബിഗ് ബി 79 ാം പിറന്നാള്‍ ആഘോഷിച്ചത്. ഒരു കിടുക്കന്‍ ലുക്കിലുള്ള ബിഗ്ബിയുടെ ഫോട്ടോ അന്ന് പുറത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ, മുംബൈയിലെ ജുഹുവിലുള്ള തന്റെ രണ്ട് ആഡംബര ബംഗ്ലാവുകള്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഒരു പ്രമുഖ ബാങ്കിന് വാടകയ്ക്ക് നല്‍കിയതായാണ് പുതിയ റിപ്പോര്‍ട്ട്. വത്സ, അമ്മു എന്നീ ബംഗ്ലാവുകളുടെ ഏറ്റവും താഴത്തെ നിലകളാണ് കൈമാറിയിരിക്കുന്നത്. പതിനഞ്ച് വര്‍ഷത്തേക്കാണ് വാടകക്കരാറെന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ടു ബംഗ്ലാവുകളും ചേര്‍ത്ത് 3150 ചതുരശ്രയടി സ്ഥലമാണ് ബാങ്കിന് വിട്ടുനല്‍കിയിരിക്കുന്നത്. മാസം 18.9 ലക്ഷം രൂപയാണ് വാടക. മാത്രമല്ല, ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും വാടകതുകയില്‍ 25% വര്‍ധനവുമുണ്ടാകും. അങ്ങനെ നോക്കുമ്പോള്‍ 10 വര്‍ഷം കഴിയുമ്പോഴേക്കും 29 ലക്ഷം രൂപയായിരിക്കും വാടകയിനത്തില്‍ ബച്ചന്‍ കുടുംബത്തിന് ലഭിക്കുക.12 മാസക്കാലത്തെ വാടകയിനത്തില്‍ (2.26 കോടി രൂപ) ബാങ്ക് ഡിപ്പോസിറ്റായി കൈമാറിയതായുള്ള് രേഖകളും പുറത്ത് വന്നിട്ടുണ്ട്.