അമ്മയുടെ ഡിജിറ്റൽ ഐഡി കാർഡ് മമ്മൂട്ടിക്ക് നൽകി മോഹൻലാൽ

ചലച്ചിത്ര സംഘടനായായ ‘അമ്മ’യുടെ 29ാമത് വാർഷിക പൊതുയോഗം താരനിബിഢമായിരുന്നു. കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന യോഗത്തിൽ അമ്മയിലെ 290 അംഗങ്ങൾ പങ്കെടുത്തു. സ്ത്രീ വിഭാഗം അംഗങ്ങളാണ് കൂടുതൽ പങ്കെടുത്തത്. എൺപതിലധികം അംഗങ്ങൾ…

ചലച്ചിത്ര സംഘടനായായ ‘അമ്മ’യുടെ 29ാമത് വാർഷിക പൊതുയോഗം താരനിബിഢമായിരുന്നു. കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന യോഗത്തിൽ അമ്മയിലെ 290 അംഗങ്ങൾ പങ്കെടുത്തു. സ്ത്രീ വിഭാഗം അംഗങ്ങളാണ് കൂടുതൽ പങ്കെടുത്തത്. എൺപതിലധികം അംഗങ്ങൾ കത്തുവഴി ലീവ് അപേക്ഷ നൽകിയിരുന്നു. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സിദ്ദീക്ക് കണക്കുകൾ അവതരിപ്പിച്ചു.

അതേ സമയം അമ്മയുടെ ഡിജിറ്റൽ ഐഡി കാർഡ് മമ്മൂട്ടിയ്്ക്ക് നൽകി പ്രസിഡന്റ് മോഹൻലാൽ.കഴിഞ്ഞ ദിവസം നടന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ 6 പേരുടെ അംഗത്വത്തിനുള്ള അപേക്ഷകൾ പരിഗണിച്ചിരുന്നു. നിഖില വിമൽ, ബിനു പപ്പു, സലിം ഭാവ, സഞ്ജു ശിവറാം, ശ്രീജ രവി, വിജയൻ കാരന്തുർ, എന്നിവരാണ് അമ്മയിലെ പുതിയ അംഗങ്ങൾ.

അതേ സമയം നടൻ ശ്രീനാഥ് ഭാസിയുടെ അപേക്ഷയിൽ ഇതര സംഘടനയിൽ നിന്നും എൻഒസി ലഭിക്കുന്ന മുറയ്ക്ക് അംഗത്വം നൽകുന്ന കാര്യം പരിഗണിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 9 പേരാണ് ഈ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയത്. ഇവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പ്രേംകുമാർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു