ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, സെയിൽസ് ഗേൾ ആയി വരെ ജോലി നോക്കിയിട്ടാണ് ഈ അവസ്ഥയിൽ എത്തിയത്

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ…

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്‍റെ നിര്‍മ്മാണം. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങൾ മാറുന്നതിൽ പ്രേക്ഷകർക്ക് ഇഷ്ടക്കേട് തോന്നാറുണ്ട്.

സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നിരവധി താരങ്ങളും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായിട്ടുണ്ട്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡുകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്.

റേറ്റിങ്ങിൽ ഒന്നാം നിരയിൽ തന്നെ ഉണ്ട് എങ്കിലും പ്രേക്ഷകർ നെഞ്ചേറ്റിയ താരങ്ങളുടെ പിന്മാറ്റം പലപ്പോഴും പ്രേക്ഷകർക്ക് നിരാശ നൽകുന്നതാണ്. പരമ്പരയിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരങ്ങളാണ് അമൃതയും, നൂബിനും, അടുത്ത കാലത്തായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു, ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത യാണ് . മുൻപ് ശീതളിനെ അവതരിപ്പിച്ച പാർവതി വിവാഹത്തെ തുടർന്ന് സീരിയലിൽ നിന്നും പിന്മാറിയതോടെയാണ് ശീതളായി അമൃത എത്തിയത്. വളരെ മികച്ച പ്രകടനമാണ് അമൃത കാഴ്ച വെക്കുന്നത്, പ്രേക്ഷകർക്ക് പ്രിയങ്കരിയായ അമൃത പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ തന്റെ ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ തുറന്നു പറയുകയാണ് താരം, തന്റെ അമ്മയെ കുറിച്ചാണ് അമൃത പറയുന്നത്, കുടുംബവിളക്കിലെ സുമിത്രയെ പോലെ തന്നെയാണ് തന്റെ ‘അമ്മ എന്നാണ് അമൃത പറയുന്നത്, ഒരുപാട് കഷ്ടപ്പെട്ടാണ് ‘അമ്മ തങ്ങളെ വളർത്തിയത്.

‘അമ്മ ഇല്ലെങ്കിൽ  എന്റെ അനിയനും വേറെ ആരും തന്നെ ഇല്ല, അമ്മയുടെ എല്ലാ സങ്കടങ്ങളും മാറ്റാനുള്ള ശ്രമത്തിൽ ആണ് ഞങ്ങൾ ഇപ്പോൾ, അമ്മയുടെ ഒപ്പം എന്നും ഞങ്ങൾ ഉണ്ടാകും, ‘അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്, അതുകൊണ്ട് തന്നെ പണത്തിന്റെ വേല എനിക്ക് നന്നായി അറിയാം, ഇപ്പോൾ എനിക്ക് ഒരുപാട് വസ്ത്രങ്ങൾ കിട്ടുന്നുണ്ട്, വസ്ത്രങ്ങൾ അധികം ഇല്ലാതിരുന്ന സമയത്ത് എനിക്ക് അത് തന്നു സഹായിച്ചത് വിന്ദുജ വിക്രമനും, പ്രതീക്ഷയും ഒക്കെയാണ്. സെയിൽസ് ഗേളായി ആണ് ആദ്യം ഞാൻ ജോലി ചെയ്തത്, അവിടെ നിന്നും ഇന്ന് കാണുന്ന അമൃതയിലേക്ക് എത്തിച്ചേരാൻ ഒരുപാട് കഷ്ടപ്പെട്ടു എന്നാണ് താരം പറയുന്നത്