വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന പരമ്പരയാണ് കുടുംബവിളക്ക്, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് പരമ്പര നിൽക്കുന്നത്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്.
ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്റെ രചനയില്‍ മഞ്ജു ധര്മന് സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത് വിജയ്, നൂബിന് ജോണി, ആതിര മാധവ്, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നീ താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. കുടുംബവിളക്കിലെ സിദ്ധാര്ഥിന്റെയും സുമിത്രയുടെയും മകളാണ് ശീതൾ, ആദ്യം ശീതളായി അഭിനയിച്ചിരുന്നത് മൃദുല വിജയിയുടെ സഹോദരി പാർവതി വിജയ് ആയിരുന്നു, വിവാഹ ശേഷം പാർവതി പരമ്പരയിൽ നിന്നും മാറി, ഇപ്പോൾ ശീതളായി അഭിനയിക്കുന്നത് അമൃതയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, ഏറെ ആരാധകർ ഉള്ള താരം കൂടിയാണ് അമൃത. എന്നാൽ ഇന്നിപ്പോൾ അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങൾ ആണ് വൈറൽ ആയി മാറിയിരിയ്ക്കുന്നത്. ഗർഭിണിയായ അമൃതയുടെ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. ചിത്രത്തിൽ അമൃതക്കൊപ്പം സച്ചിനും ഉണ്ട്. അമൃതയുടെ വയറിൽ കൈവെച്ചാണ് സച്ചിൽ നിൽക്കുന്നത്, അമൃതയുടെ കയ്യിൽ പച്ചമാങ്ങയും ഉണ്ട്. താരത്തിന്റെ ഈ ചിത്രത്തിന് താഴെയായി നിരവധി കമന്റുകളാണ് വന്നിരിയ്ക്കുന്നത്, ശോ, ചിത്രീകരണത്തിന്റെ പിന്നാമ്പുറങ്ങൾ” എന്ന കാപ്ഷനൊപ്പമാണ് അമൃത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്