ഈ കുടിലാണ് അവന്റെ വീട്, സ്വന്തമായി ഒരു വീട് എന്നതാണ് ഞങ്ങളുടെ മകന്റെ ആഗ്രഹമെന്ന് മണികുട്ടന്റെ മാതാപിതാക്കൾ

കാത്തിരിപ്പുകള്‍ക്കും ആകാക്ഷകള്‍ക്കും ഒടുവില്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് മണിക്കുട്ടന്‍ പുറത്തേക്ക് പോയിരുന്നു. പിന്നാലെ നാടകീയ നിമിഷങ്ങള്‍ക്കാണ് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്. കണ്‍ഫെഷന്‍ റൂമിലെത്തി ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞാണ് മണിക്കുട്ടന്‍ പുറത്തേക്ക്…

കാത്തിരിപ്പുകള്‍ക്കും ആകാക്ഷകള്‍ക്കും ഒടുവില്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് മണിക്കുട്ടന്‍ പുറത്തേക്ക് പോയിരുന്നു. പിന്നാലെ നാടകീയ നിമിഷങ്ങള്‍ക്കാണ് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്. കണ്‍ഫെഷന്‍ റൂമിലെത്തി ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞാണ് മണിക്കുട്ടന്‍ പുറത്തേക്ക് പോയത്.പ്രേക്ഷകരെയും സഹ മത്സരാര്‍ത്ഥികളെയും ഒന്നടങ്കം ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ബിഗ് ബോസ് ഹൗസില്‍ നടന്നത്. എന്നാല്‍ മണിക്കുട്ടന്റെ പുറത്തുപോകലിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ഫാന്‍ഗ്രൂപ്പിലും വന്‍ ചര്‍ച്ചകളാണ്, ഒടുവിൽ താരം ഇന്നലെ ഷോയിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. ബിഗ്‌ബോസിലെ വളരെ ശാന്തനായ ഒരു മത്സരാര്ഥിയാണ് മണിക്കുട്ടൻ,

മണികുട്ടന്റെ പുറകെ സൂര്യ  പ്രണയം പറഞ്ഞ് നടക്കുന്നതും ഏറെ വാർത്തയായിരുന്നു. മണിക്കുട്ടൻ ബിഗ്‌ബോസിലേക്ക് തിരികെ എത്തിയതിലുള്ള സന്തോഷത്തിലാണ് എല്ലാവരും, എന്നാൽ മണികുട്ടന്റെ മാതപിതാക്കൾ മണികുട്ടനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഏറെ ചർച്ചയാകുന്നത്, കഴിഞ്ഞ പതിനഞ്ചു വർഷമായി മണിക്കുട്ടൻ സിനിമയിൽ അഭിനയിക്കുന്നു, എന്നാൽ ഇതുവരെ മണിക്കുട്ടനു ഒരു വീട് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല, ഇപ്പോഴും താരം വാടക വീട്ടിലാണ് താമസിക്കുന്നത്. എന്റെ മകൻ ഒരു പാവമാണ്,

അവനു ആരോടും ദേഷ്യപ്പെടാൻ കഴിയില്ല, എല്ലാവരെയും സ്നേഹിക്കാനേ അവനറിയു. ഈ കുടിലാണ് അവന്റെ വീട്, ഒരു വീട് സ്വന്തമായി വെക്കുക എന്നതാണ് അവന്റെ ആഗ്രഹം, അവന്റെ ആഗ്രഹം നിറവേറാനുള്ള അവസാന കച്ചി തുരുമ്പാണ് ബിഗ്‌ബോസ്, ഇതിൽ വിജയിച്ചാൽ മാത്രമേ അവനു അത് സാധിക്കൂ,അവൻ വിവാഹം പോലും കഴിക്കാത്തത് അത് കൊണ്ടാണ് എന്നാണ് മണിക്കുട്ടന്റെ മാതാപിതാക്കൾ പറയുന്നത്