കേക്ക് മുറിക്കുന്നതിനിടയില്‍ കണ്‍മണിയെ ലിപ് ലോക്ക് ചെയ്ത് ഗോപി സുന്ദര്‍

ഗായികയും ജീവിതപങ്കാളിയുമായ അമൃത സുരേഷിനു ജന്മദിനാശംസകള്‍ നേര്‍ന്ന് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ രംഗത്തെത്തിയിരുന്നു. അമൃതയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കിട്ട് ‘എന്റെ പ്രിയ കണ്‍മണിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നായിരുന്നു താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.…

ഗായികയും ജീവിതപങ്കാളിയുമായ അമൃത സുരേഷിനു ജന്മദിനാശംസകള്‍ നേര്‍ന്ന് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ രംഗത്തെത്തിയിരുന്നു. അമൃതയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കിട്ട് ‘എന്റെ പ്രിയ കണ്‍മണിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നായിരുന്നു താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇപ്പോഴിതാ അമൃതയ്ക്ക് സര്‍പ്രൈസ് പാര്‍ട്ടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദറും സഹോദരി അഭിരാമിയും. ഇവര്‍ കേക്ക് മുറിക്കുന്ന വീഡിയോ അമൃത പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍ അമൃതയ്‌ക്കൊപ്പം ഗോപി സുന്ദറും അഭിരാമിയും സുഹൃത്തുമുണ്ട്.

കേക്ക് മുറിച്ചതിന് ശേഷം ഗോപിസുന്ദര്‍ അമൃതയ്ക്ക് ലിപ് ലോക് ചെയ്യുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് അമൃതയ്ക്ക് ആശംസകളുമായെത്തിയത്. ഒരു വലിയ സര്‍പ്രൈസിന്റെ സമാധാനപരമായ തുടക്കം’ എന്ന തലക്കെട്ടോടു കൂടിയാണ് അമൃത വീഡിയോ പങ്കുവെച്ചത്.

ഇന്നലെയാണ് അമൃത 32ാം പിറന്നാള്‍ ആഘോഷിച്ചത്. ഗോപി സുന്ദറുമായി ഒരുമിച്ചതിനു ശേഷമുള്ള അമൃതയുടെ ആദ്യ പിറന്നാള്‍ ആണിത്. അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.

ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.