അടുത്തിടെയാണ് ഇരുവരും ഒരുമിച്ച് കാനഡയിൽ പരുപാടി അവതരിപ്പിച്ചത്

അമൃത സുരേഷിനെ അറിയാത്തവർ കുറവാണ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ്…

അമൃത സുരേഷിനെ അറിയാത്തവർ കുറവാണ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം. ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്.

എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം ഇരുവരും വേര്പിരിഞ്ഞിരുന്നു. അതിനു ശേഷം ഗോപി സുന്ദറുമായി  പ്രണയത്തിൽ ആയ അമൃത ഗോപി സുന്ദരുമൊത്തുള്ള  ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി വിമർശനങ്ങളും താരത്തിനെതിരെ വന്നിരുന്നു. എന്നാൽ ഇരുവരും  അതൊന്നും കേൾക്കാനോ ചെവിക്കൊള്ളാനോ നിന്നില്ല.  തങ്ങളുടെ ജീവിതം തങ്ങളുടേത് മാത്രമാണ് എന്ന ചിന്തയോടെയാണ് ഇരുവരും മുന്നോട്ട് പോയത്. അതിനു ശേഷം ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവെച്ചത്. അതെല്ലാം വളരെ  പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയുടെ  ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിഞ്ഞു എന്ന  തരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ  പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ഇരുവരും പ്രണയത്തിൽ ആണെന്ന്  പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകൾ അമൃതയും ഗോപി സുന്ദറും തങ്ങളുടെ സോഷ്യൽ  മീഡിയ പേജുകളിൽ നിന്ന് റിമൂവ് ചെയ്തിരിക്കുകയാണ്. മാത്രവുമല്ല, ഇരുവരും പരസ്പ്പരം സോഷ്യൽ മീഡിയയിൽ അൺ ഫോളോ ചെയ്തിരികുകയുമാണ് ഇപ്പോൾ. എന്നാൽ എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്നോ ഇരുവരും എന്തെങ്കിലും പ്രാങ്ക് ഒപ്പിക്കുകയാണോ അതോ ശരിക്കും വേർപിരിഞ്ഞോ എന്ന് സംശയം ആണ് ആരാധകർക്ക് ഇപ്പോൾ.